ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല ഭാരവാഹി യോഗം

യു.ഡി.എഫ് വിജയത്തിനായി രംഗത്തിറങ്ങും -കെ.എം.സി.സി

ദുബൈ: യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവാസികൾ രംഗത്തിറങ്ങണമെന്ന് ദുബെ കെ.എം.സി.സി കോഴിക്കോട് ജില്ലാ ഭാരവാഹി യോഗം പ്രവാസികളോട് ആവശ്യപ്പെട്ടു. നാട്ടിൽ പോകാൻ സാധിക്കുന്നവർ വോട്ടവകാശം വിനിയോഗിക്കണമെന്നും, കുടുംബാംഗങ്ങളുടെയും വോട്ടുകൾ ഉറപ്പ് വരുത്തണമെന്നും അഭ്യർഥിച്ചു.

യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ജില്ലാ മണ്ഡലം തല കൺവൻഷനുകൾ ചേരാനും, വോട്ട് വിമാനം ചാർട്ടർ ചെയ്യാനും, സോഷ്യൽ മീഡിയ പ്രചാരണ പ്രവർത്തനങ്ങൾ നടത്താനും, ‘ഹലോ കേരളം’(കുടുംബാംഗങ്ങൾക്ക് ഒരു ഫോൺ വിളി) കാമ്പയിൻ നടത്താനും യോഗത്തിൽ തീരുമാനിച്ചു.

ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല യോഗം ഉദ്​ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഹമ്മദ് ബിച്ചി, ജില്ലാ ട്രഷറർ ഹംസ കാവിൽ, ഭാരവാഹികളായ നജീബ് തച്ചംപൊയിൽ, ഇസ്മായിൽ ചെരുപ്പേരി, തെക്കയിൽ മുഹമ്മദ്, മൊയ്തു അരൂർ, മജീദ് കൂനഞ്ചേരി, മജീദ് കുയ്യൊടി, ഹകീം മാങ്കാവ്, ഷംസു മാത്തോട്ടം, സിദ്ദീഖ് യു.പി, ഗഫൂർ പാലൊളി, ദുബൈ കെ.എം.സി.സി ജില്ലാ ജന. സെക്രട്ടറി സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ സ്വാഗതവും സെക്രട്ടറി റിയാസ് വി.കെ.കെ നന്ദിയും പറഞ്ഞു.

Tags:    
News Summary - UDF will go all out for victory - KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.