അബൂദബി: നാഷനൽ ഓയിൽ കമ്പനി (അഡ്നോക്) ഓഫ്ഷോർ ഫീൽഡുകളിലെ എണ്ണ വാതക ഉൽപാദനസാധ്യത ഉയർത്തുന്നതിെൻറ ഭാഗമായി ലോവർ സാക്കൂം, ഉമ്മുഷെയ്ഫ്, നാസർ എന്നീ ഫീൽഡുകളുടെ ഓഹരി ആനുകൂല്യങ്ങൾ ചൈന നാഷനൽ പെട്രോളിയം കോർപറേഷനിൽ (സി.എൻ.പി.സി) നിന്ന് ഓഫ്ഷോർ അനുബന്ധ കമ്പനിയായ ചൈന നാഷനൽ ഓഫ്ഷോർ ഓയിൽ കോർപറേഷന് (സി.എൻ.ഒ.ഒ.സി) കൈമാറാൻ തീരുമാനിച്ചു.
അഡ്നോക്കിെൻറ സുപ്രധാന ഓഫ്ഷോർ ഓയിൽ ഫീൽഡുകളുടെ പങ്കാളിത്ത കൈമാറ്റത്തിന് അബൂദബി സുപ്രീം പെട്രോളിയം കൗൺസിൽ അംഗീകാരം നൽകി. അപ്സ്ട്രീം, ഡൗൺസ്ട്രീം മേഖലകളിലെ ദ്രവീകൃത പ്രകൃതിവാതക (ലിക്വിഡ് നൈട്രജൻ ഗ്യാസ്) സഹകരണത്തിനുള്ള പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിന് കഴിഞ്ഞ വർഷം ജൂലൈയിൽ അഡോനോക്കും െചെന നാഷനൽ ഓഫ്ഷോർ ഓയിൽ കോർപറേഷനും തമ്മിൽ സമഗ്രമായ കരാർ ഒപ്പിട്ടതിനെ തുടർന്നാണ് ഈ പങ്കാളിത്തം. ഓഫ്ഷോർ എണ്ണോൽപാദന മേഖലയിൽ വിപുലമായ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനും കഴിയും.
ചൈനീസ് ഓഫ്ഷോർ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിക്കു കീഴിൽ അഡ്നോക്കിെൻറ ഓയിൽ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തന പങ്കാളിത്തം കൈമാറുന്നത് ആദ്യമാണ്. ചൈനീസ് കമ്പനിക്ക് എണ്ണോൽപാദന പ്രവർത്തനാവകാശങ്ങൾ കൈമാറുന്നത് യു.എ.ഇയും ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ചൈനയും തമ്മിലുള്ള ശക്തവും തന്ത്രപരവുമായ ഉഭയകക്ഷിബന്ധത്തെ ഊട്ടിയുറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചൈന നാഷനൽ പെട്രോളിയം കോർപറേഷനിൽനിന്ന് ചൈന നാഷനൽ ഓഫ്ഷോർ ഓയിൽ കോർപറേഷൻ ലിമിറ്റഡിന് ഓഫ്ഷോർ വിഹിതം കൈമാറുന്നത് യു.എ.ഇയും ചൈനയും തമ്മിലുള്ള ദീർഘകാലമായുള്ള തന്ത്രപരമായ സാമ്പത്തിക ഉഭയകക്ഷിബന്ധത്തെ പ്രതിഫലിപ്പിക്കുന്നതായി യു.എ.ഇ വ്യവസായ-നൂതന സാങ്കേതിക വകുപ്പ് മന്ത്രിയും അഡ്നോക് ഗ്രൂപ് സി.ഇ.ഒയുമായ ഡോ. സുൽത്താൻ അഹ്മദ് അൽ ജാബർ പറഞ്ഞു.
സമുദ്ര എണ്ണോൽപാദന മേഖലയിൽ സുസ്ഥിരവും വിശ്വസനീയവുമായ ബിസിനസ് അന്തരീക്ഷത്തിന് പിന്തുണയാകും. കടലിലെ എണ്ണോൽപാദന മേഖലകളായ ലോവർ സാക്കൂം, ഉമ്മുൽ ഷൈഫ്, നാസർ കൺസെഷൻസ് മറ്റ് അന്താരാഷ്ട്ര പങ്കാളികളുമായി ചേരുന്നതോടെ ലോകോത്തര വൈദഗ്ധ്യവും സാങ്കേതികവിദ്യയും ഈ ഫീൽഡുകളിൽ കൊണ്ടുവരാനിടയാക്കും. ഈ കൈമാറ്റത്തിൽനിന്ന് മൂല്യം വർധിപ്പിക്കുന്നത് തുടരാൻ സഹായിക്കും.
ലോവർ സാക്കൂം കൺസോർട്യത്തിൽ ഒ.എൻ.ജി.സി (10 ശതമാനം), ഇൻപെക്സ് കോർപറേഷൻ (10 ശതമാനം), സി.എൻ.പി.സി (ആറു ശതമാനം), എനി (10 ശതമാനം), ടോട്ടൽ (20 ശതമാനം), സി.എൻ.പി.സി (ആറ് ശതമാനം) എന്നിങ്ങനെയാണ് നിലവിലെ പങ്കാളിത്തം. ഉമ്മു ഷെയ്ഫ്, അൽനാസർ എന്നിവിടങ്ങളിൽ 60 ശതമാനം ഉടമസ്ഥാവകാശവും അഡ്നോക് നിലനിർത്തുന്നു. ചൈനയിലെ ഏറ്റവും വലിയ ഓഫ്ഷോർ ക്രൂഡ് ഓയിൽ, പ്രകൃതിവാതകം എന്നിവയുടെ ഉൽപാദനവും ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര എണ്ണ, വാതക പര്യവേക്ഷണ ഉൽപാദന കമ്പനിയുമാണ് ചൈന നാഷനൽ ഓഫ്ഷോർ ഓയിൽ കോർപറേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.