റാസൽഖൈമയിൽ വാഹനാപകടത്തിൽ സ്വദേശി യുവാവ്​ മരിച്ചു

റാസൽഖൈമ: ടയർ പൊട്ടിത്തെറിച്ച്​ നി​യന്ത്രണം വിട്ട കാർ ലോറിയിലിടിച്ച്​ 19 കാരനായ സ്വദേശി പൗരൻ മരിച്ചു. സഹോദരന്​ ഗുരുതര പരിക്കേറ്റു.റാസൽഖൈമ ശുഹദ സ്​ട്രീറ്റിലാണ്​ സംഭവം.വ്യാഴാഴ്​ച പുലർച്ചെ 1.20നാണ്​ അപകടം സംബന്ധിച്ച വിവരം റാസൽഖൈമ പൊലീസ്​ കൺട്രോൾ റൂമിൽ ലഭിച്ചത്​്​. സഹോദരന്മാർ സഞ്ചരിച്ച കാറി​​​െൻറ ടയർ പൊട്ടിത്തെറിച്ച്​ നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന്​ ട്രക്കിലിടിച്ചു. കാർ നിശ്ശേഷം തകർന്നു. മരിച്ചയുവാവി​​​െൻറ 21 കാരനായ സഹോദരനായിരുന്നു വാഹനമോടിച്ചിരുന്നത്​. ഇദ്ദേഹത്തി​​​െൻറ നില ഗുരുതരമാണ്​.

News Summary - uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.