കിഴക്കന്‍ മേഖലയില്‍ കുളിരായി വേനല്‍മഴ

ഷാര്‍ജ: കിഴക്കന്‍ മേഖലയിലെ ചില പ്രദേശങ്ങളില്‍ വ്യാഴാഴ്ച നേരിയ തോതില്‍ മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. റാസല്‍ഖൈമയുടെ മലയോര മേഖലയായ അല്‍ ഗൈല്‍, അജ്മാന്‍ ഉപനഗരമായ മനാമ, ആദന്‍ എന്നിവിടങ്ങളിലാണ് മഴ പെയ്തത്. കനത്ത ചൂടിന് താത്ക്കാലിക ആശ്വാസം മഴ പകര്‍ന്നതായി പ്രദേശവാസികള്‍ പറഞ്ഞു. അരമണിക്കൂറോളം മഴ പെയ്തെങ്കിലും ശക്തമായിരുന്നില്ല. എന്നാല്‍ അന്തരീക്ഷത്തിന്‍െറ നിലവിലെ ഭാവം നോക്കിയാല്‍ വരും ദിവസങ്ങളില്‍ ഇതേതോതിലുള്ള മഴ ലഭിക്കാനുള്ള സാധ്യതയാണ് കാണുന്നതെന്നാണ് ഇവിടെയുള്ളവരുടെ വാദം. കാലാവസ്ഥ പ്രവചനവും ഇത് തന്നെയാണ്.

News Summary - uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.