അബൂദബി നഗരസഭയുടെ ​‘ദർബ്​’ ലോകത്തെ മികച്ച ആപ്പ്​ പട്ടികയിൽ

അബൂദബി: അബൂദബി നഗരസഭ^ഗതാഗത വകുപ്പി​​​െൻറ സമഗ്ര ഗതാഗത വിവര^ഗതിനിയന്ത്രണ സംവിധാനമായ ‘ദർബ്​’ ലോ​കത്തെ മികച്ച 40 മൊബൈൽ ആപ്ലിക്കേഷനുകളുടെ പട്ടികയിൽ ഇടം നേടി. 2016ൽ വേൾഡ്​ സമ്മിറ്റ്​ അവാർഡിൽ മത്സരിച്ച 451 ആപ്ലിക്കേഷനുകളിൽനിന്നാണ്​ വിവിധ മേഖലകളിൽ മികവ്​ പുലർത്തുന്നവ​ തെ​രഞ്ഞെടുത്തത്​. ആസ്​ട്രിയയിലെ ഇൻറർനാഷനൽ മീഡിയ സ​​െൻറർ എന്നസംഘടനയാണ്​ മത്സരം സംഘടിപ്പിച്ചത്​. 

2030 അബൂദബി പ്ലാനിന്​​ അനുസൃതമായി സർക്കാറി​​​െൻറ മാർഗനിർദേശങ്ങൾക്ക്​ അനുസരിച്ചുള്ള വകുപ്പി​​​െൻറ പ്രവർത്തനങ്ങളുടെ ഫലമാണ്​ അംഗീകാരമെന്ന്​ സമഗ്ര ഗതാഗത കേന്ദ്രത്തിലെ (​െഎ.ടി.സി) ഗതാഗത സംവിധാന മേധാവി സലാഹ്​ ആൽ മർസൂഖി അഭിപ്രായപ്പെട്ടു. ദർബ്​ ആപ്ലിക്കേഷൻ സംബന്ധിച്ച്​ 2016 മാർച്ചിൽ ​െഎ.ടി.സി ഉപയോക്​താക്കളുടെ അഭിപ്രായം തേടിയിരുന്നു. സർവേയിൽ പ​െങ്കടുത്ത 86 ശതമാനം പേരും ആപ്ലിക്കേഷനിൽ സംതൃപ്​തി രേഖപ്പെടുത്തിയിരുന്നു. 
 

News Summary - uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.