വേഗപരിധിയില്‍ മാറ്റം വരുത്തിയെന്ന പ്രചാരണം വ്യാജമെന്ന് പൊലീസ്

അബൂദബി: അബൂദബി, ദുബൈ എമിറേറ്റുകളിലെ ചില റോഡുകളിലെ വേഗപരിധിയില്‍ മാറ്റം വരുത്തിയെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം വ്യാജമെന്ന് പൊലീസ്. ഇത്തരം മാറ്റങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ പൊലീസ് നേരിട്ട് മാധ്യമങ്ങളിലൂടെ വിവരമറിയിക്കും. അനൗദ്യോഗിക സ്രോതസ്സുകളില്‍നിന്നുള്ള തെറ്റിദ്ധാരണാജനകമായ വിവരങ്ങളില്‍ വഞ്ചിതരാകരുതെന്നും പൊലീസ് അറിയിച്ചു.
അബൂദബിയിലെ മിക്ക റോഡുകളിലും നിര്‍ദിഷ്ട വേഗപരിധിയില്‍നിന്ന് 20 കിമീ/മണിക്കൂര്‍ വേഗത വരെ കൂടുതല്‍ കൈവരിക്കാന്‍ ഡ്രൈവര്‍മാരെ അനുവദിക്കുന്നുണ്ട്. അതായത് മണിക്കൂറില്‍ 120 കി.മീ വേഗപരിധിയുള്ള റോഡുകളില്‍ മണിക്കൂറില്‍140 കി.മീ വരെ വേഗതയില്‍ വാഹനമോടിക്കാം.
ദുബൈയില്‍ വേഗപരിധിയില്‍നിന്ന്  20 കിമീ/മണിക്കൂര്‍ വേഗത കൈവരിക്കാമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞതായാണ് പ്രചാരണം. 
എന്നാല്‍, ഇത് ശരിയല്ളെന്നും വേഗപരിധിക്ക് ശേഷമുള്ള 20 കിമീ കവിയാന്‍ പോകവേ മുന്നറിയിപ്പ് ഫ്ളാഷുകളാണ് റഡാര്‍ പുറപ്പെടുവിക്കുന്നതെന്നും പൊലീസ് അറിയിച്ചു. ഉദാഹരണത്തിന് 100 കിലോമീറ്റര്‍ വേഗപരിധിയുള്ള റോഡിലൂടെ 118 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിക്കുമ്പോള്‍ റഡാര്‍ ഫ്ളാഷ് പുറപ്പെടുവിച്ചാല്‍ പിഴ സംബന്ധിച്ച വേവലാതി വേണ്ട. അത് മുന്നറിയിപ്പ് ഫ്ളാഷ് മാത്രമാണെന്ന് പൊലീസ് വ്യക്തമാക്കി.
 എന്നാല്‍, അനുവദിച്ച ഗ്രേസ് പരിധിയേക്കാള്‍ അധികമാണ് വേഗമെങ്കില്‍ പിഴ നല്‍കേണ്ടി വരും. രേഖപ്പെടുത്തിയ വേഗതത്തിനും ഗ്രേസ് സ്പീഡിനും ഇടയില്‍ വാഹനമോടിക്കുന്പോള്‍ നല്‍കുന്ന മുന്നറിയിപ്പിനെ ഫ്രണ്ട്ലി ഫ്ളാഷ് എന്നാണ് പേരിട്ടിരിക്കുന്നത്. 
ഡ്രൈവര്‍ വേഗപരിധി മറികടന്നിരിക്കുന്നു എന്നതിന്‍്റെ സൂചന മാത്രമായിരിക്കും ഇത്. രേഖപ്പെടുത്തിയ വേഗപരിധിക്ക് താഴെ വാഹനമോടിക്കാന്‍ ഡ്രൈവര്‍മാരെ പ്രേരിപ്പിക്കാനാണ് ഈ സംവിധാനം. 
 

News Summary - uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.