യാത്രയയപ്പും സ്വീകരണവും

അബൂദബി: 40 വര്‍ഷത്തെ ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ടി.എം.എ തുരുത്തിക്ക് കാസര്‍കോട് ജില്ല കെ.എം.സി.സിയും കാസര്‍കോട് മണ്ഡലം കെ.എം.സി.സിയും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. നാട്ടില്‍നിന്ന് എത്തിയ കുമ്പടാജെ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്‍റ് അബൂബക്കറിന് യോഗത്തില്‍ സ്വീകരണം നല്‍കി.
 സുന്നി സെന്‍റര്‍ പ്രസിഡന്‍റ് അബ്ദുല്‍ റഹ്മാന്‍ ഒളവട്ടൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. പി.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. 
ഇസ്ലാമിക് സെന്‍്റര്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി കെ.വി. അബ്ദുല്‍ റഹ്മാന്‍ പൊവ്വല്‍, കെ.എം.സി.സി കാസര്‍കോട് ജില്ല സെക്രട്ടറി മുജീബ് മൊഗ്രാല്‍, വി.കെ. ഷാഫി, അജ്മാന്‍ കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി, ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ ബേക്കല്‍, വിവിധ മണ്ഡലങ്ങളെ പ്രധിനിധീകരിച്ച് സെഡ്.എ. മൊഗ്രാല്‍, അഷ്റഫ് കീഴൂര്‍, അഷ്റഫ് കൊത്തിക്കല്‍, അഷ്റഫ് ഒളവറ, മുഹമ്മദ് കുഞ്ഞി ആദൂര്‍, ഇ.കെ. മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍ മലപ്പുറം, ഹബീബ് തളങ്കര തുടങ്ങിയവര്‍ സംസാരിച്ചു. ഹനീഫ പടിഞ്ഞാര്‍മൂല സ്വാഗതവും നൗഷാദ് മാര നന്ദിയും പറഞ്ഞു.
 

News Summary - uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.