Posted On
date_range Updated On
date_range യു.എ.ഇയിൽ ഇന്ന് ചൂട് കുറയും
ദുബൈ: ചൊവ്വാഴ്ച രാജ്യത്ത് താപനില കുറയുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആകാശം തെളിഞ്ഞതും ഭാഗികമായി മേഘാവൃതവും ആയിരിക്കുമെന്നും അതേസമയം, ചിലപ്പോൾ പൊടിപടലങ്ങൾ നിറഞ്ഞതാവാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കാമെന്നും അതിനാൽ പൊടിപടലങ്ങൾ കാരണം ദൃശ്യപരത കുറയാനും കാരണമായേക്കാം. അതിനാൽ രാജ്യത്തുടനീളമുള്ള വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഞായറാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും വലിയ താപനില 45.6 ഡിഗ്രിയായിരുന്നു. റാസൽഖൈമയിലെ ഉമ്മുഗഫിൽ ഉച്ചക്ക് ശേഷം 3.15നാണ് ഇത് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.