ദുബൈ: നഗരത്തിലെ റോഡുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യമിട്ട രണ്ടായിരത്തോളം പേർക്കെതിരെ നഗരസഭ പിഴ ചുമത്തി. ഇൗ വർഷം ആദ്യ പകുതിയിൽ ഒമ്പതു ലക്ഷം ദിർഹമാണ് ഇൗ ഇനത്തിൽ പിഴയായി ചുമത്തിയത്. ഇതിനു പുറമെ റോഡിൽ തുപ്പിയ 140 പേരിൽ നിന്ന് 500 ദിർഹം വീതം മാലിന്യ നിയന്ത്രണ വിഭാഗം പിഴ ഇൗടാക്കി.
ച്യൂയിംഗം േപാലുള്ള വസ്തുക്കൾ റോഡിലോ പൊതു സ്ഥലങ്ങളിലോ തുപ്പുന്നവർ 1000 ദിർഹമാണ് പിഴ നൽകേണ്ടി വരിക. ലോകത്തിെൻറ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ സന്ദർശിക്കാനും താമസിക്കാനും ജോലി ചെയ്യാനും തെരഞ്ഞെടുക്കുന്ന ആഗോള നഗരമാണ് ദുബൈ എന്നും ഇവിടെ ഏറ്റവും മികച്ച ശീലങ്ങളും വൃത്തിയും ഉറപ്പാക്കാനാണ് നിയമങ്ങളും ശിക്ഷാ നടപടികളും സ്വീകരിക്കുന്നതെന്നും മാലിന്യ നിയന്ത്രണ വിഭാഗം മേധാവി അബ്ദുൽ മജീദ് അബ്ദുൽ അസീസ് സഇഫാഇ പറഞ്ഞു.
സിഗററ്റ് കുറ്റികൾ റോഡിൽ ഇടുന്നവരെ മുതൽ വാഹനങ്ങളിൽ സഞ്ചരിക്കുന്നതിനിടെ മാലിന്യം തള്ളിയിട്ടു പോകുന്നവരെ വരെ പിടികൂടുന്നുണ്ട്. ആയിരത്തിലേറെ ഉദ്യോഗസ്ഥരെയാണ് നിരീക്ഷണത്തിനും നടപടി കൈക്കൊള്ളുന്നതിനുമായി ചുമതലപ്പെടുത്തിയിരിക്കുന്നത്. വാഹനങ്ങളിൽ സഞ്ചരിക്കവെ മാലിന്യം തള്ളുന്നവരുടെ ചിത്രങ്ങൾ പകർത്തും. പിഴ തുക ഇവരുടെ ലൈസൻസിൽ രേഖപ്പെടുത്തും. പിഴ ഒഴിവാക്കാൻ മാത്രമല്ല, നാടിനെ നന്നായി സൂക്ഷിക്കാനും കുട്ടികളിൽ വൃത്തിയുടെ ശീലം പഠിപ്പിക്കാനും ഏവരും തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.