ദുബൈ: ഫുട്ബാൾ പരിശീലന കേന്ദ്രങ്ങൾക്കൂം സ്വിമ്മിങ് പൂളുകൾക്കും പിന്നാലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കായിക അക്കാദമികളും കോച്ചിങ് ക്യാമ്പുകളും തുറക്കാൻ ദുബൈ സ്േപാർട്സ് കൗൺസിൽ തീരുമാനം. ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻറ് അതോറിറ്റിയുമായി (കെ.എച്ച്.ഡി.എ) സഹകരിച്ച് തയാറാക്കിയ മുൻകരുതൽ നിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് അക്കാദമികൾ തുറക്കുന്നത്.
അതേസമയം, നിയന്ത്രണം നിലനിൽക്കുന്നതിനാൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനം അനുവദിക്കില്ല. മുൻകരുതൽ നിർദേശങ്ങൾ പാലിച്ച് തുറക്കാൻ തയാറാകുന്ന അക്കാദമികൾ സ്പോർട്സ് കൗൺസിലിെൻറ വെബ്സൈറ്റിൽ (www.dubaisc.ae) രജിസ്റ്റർ ചെയ്യണം. സ്പോർട്സ് കൗൺസിൽ സംഘം സന്ദർശനം നടത്തി ഉറപ്പുവരുത്തിയശേഷം മാത്രമേ പ്രവർത്തനാനുമതി നൽകൂ. തുറക്കാവുന്ന അക്കാദമികളുടെ പട്ടികയും അധികൃതർ പുറത്തുവിട്ടു. ക്രിക്കറ്റ്, ഫുട്ബാൾ, ടെന്നിസ്, വോളിബാൾ, ബാസ്കറ്റ്ബാൾ എന്നീ കോർട്ടുകൾ പരിശീലനങ്ങൾക്കായി തുറക്കാം.
ട്രാക്കുകളിലും ഇൻഡോർ സ്റ്റേഡിയങ്ങളിലും സ്വിമ്മിങ് പൂളുകളിലും ഫിറ്റ്നസ് സെൻററുകളിലും പരിശീലനം നടത്താം. ദുബൈയുടെ കായിക മേഖല പടിപടിയായി തുറക്കാനുള്ള സ്പോർട്സ് കൗൺസിലിെൻറ പദ്ധതിയുടെ ഭാഗമായാണ് അക്കാദമികൾ തുറന്നത്. നേരത്തേ, രാജ്യാന്തര ഫുട്ബാൾ ക്ലബുകളിലെ അക്കാദമികൾ പരിശീലനം തുടങ്ങിയിരുന്നു. അടഞ്ഞുകിടക്കുന്ന സ്കൂളുകളിലെ വിദ്യാർഥികൾക്ക് ഒാൺലൈനിലൂടെയാണ് നിലവിൽ കായിക പരിശീലനം നൽകുന്നത്. ഇത് കാര്യമായി ഫലംചെയ്യുന്നില്ല. അക്കാദമികൾ തുറക്കുന്നതോടെ 12 വയസ്സിന് മുകളിലുള്ള വിദ്യാർഥികൾക്ക് നേരിെട്ടത്തി പരിശീലനം തുടരാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.