മേശപ്പുറത്തിരിക്കുന്ന ചെറിയൊരു ഗ്ലാസ്പോലും ഫോേട്ടാഗ്രാഫറുടെ കണ്ണിൽ വലിയ സാധ ്യതകളാണ്. വീട്ടിലിരുന്നാലും പുറത്തിറങ്ങിയാലും കാണുന്നതെല്ലാം സ്വന്തം ഫ്രെയിമിലേക ്ക് ആവാഹിക്കാനുള്ള വ്യഗ്രതയിലാവും ഒാരോ ഫോേട്ടാഗ്രാഫറും. പാഷനായും പ്രഫഷനായും നേ രം പോക്കായും നെഞ്ചോടുചേർക്കാൻ പറ്റിയ അപൂർവം ജോലികളിലൊന്നാണ് ഫോേട്ടാഗ്രഫി.
ഇൗ കൊറോണക്കാലത്ത് വീട്ടിലൊതുങ്ങേണ്ടിവന്നവർക്ക് ചിത്രങ്ങളുടെ ലോകം അനന്ത സാ ധ്യതകളാണ് തുറന്നിടുന്നത്. ഫോേട്ടാഗ്രഫി പഠിക്കാനും ചിത്രങ്ങളെടുക്കാനും സൈറ്റുക ളിൽ അപ്ലോഡ് ചെയ്ത് പണം നേടാനും പറ്റിയ അവസരമായി ഇൗ ക്വാറൻറീൻ കാലത്തെ കാണണം. എങ്ങനെ മികച്ചൊരു ചിത്രം എടുക്കാം എന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന യൂ ട്യൂബ് ചാനലുകളും പുസ്തകങ്ങളും ഇന്ന് ലഭ്യമാണ്. തുടക്കക്കാർക്ക് മലയാളം യൂ ട്യൂബ് ചാനലുകളായിരിക്കും നല്ലത്. െഎ ഷൂട്ട് ഫോേട്ടാഗ്രഫി പോലുള്ള ചാനലുകൾ ഗുണം ചെയ്യും.
അന്താരാഷ്ട്ര തലത്തിലേക്ക് കുതിച്ചുയരാൻ ആഗ്രഹിക്കുന്നവർക്കും തുടക്കക്കാർക്കും ഒരുപോലെ ഗുണം ചെയ്യുന്നതാണ് കാൾ ടെയ്ലറുടെ ക്ലാസുകൾ. ഡി.എസ്.എൽ.ആർ, മിറർലെസ്, ഡിജിറ്റൽ ഫോേട്ടാഗ്രഫി, കാൻഡിഡ് ഫോേട്ടാ, സ്പീഡ്, സ്പ്ലാഷ് തുടങ്ങിയവയെ കുറിച്ചെല്ലാം യു ട്യൂബിൽനിന്ന് പഠിക്കാൻ കഴിയും. ഫോേട്ടാഗ്രഫിയിലേക്കുള്ള വഴി കാണിക്കുന്ന പുസ്തകങ്ങളും അവയുടെ പി.ഡി.എഫുകളും ഒാൺലൈനിൽ ലഭ്യമാണ്.
നിക്കോൺ ഇൻറർനാഷനൽ ബ്രാൻഡ് അംബാസിഡർ ജോ മക്നലിയുടെ പുസ്തകങ്ങൾ പഠനത്തിനും പ്രചോദനത്തിനും പുതിയ ആശയങ്ങൾ ലഭിക്കാനും ഉപകാരപ്പെടും. ഒാൺലൈനിൽനിന്ന് പി.ഡി.എഫ് ഡൗൺലോഡ് ചെയ്ത് വായിക്കാം. താജ്മഹലിെൻറ സുന്ദരചിത്രങ്ങൾ സമ്മാനിച്ച രഘുറായിയുടെ ഒാേട്ടാ ബയോഗ്രഫിയും സ്കോട്ട് കെൽബിയുടെ ‘ഡിജിറ്റൽ ഫോേട്ടാഗ്രഫി’യും മികച്ച അനുഭവമാകും. തുടക്കക്കാർക്കും നിലവിലെ ഫോേട്ടാഗ്രാഫർമാർക്കും ഒരുപോലെ ഉപകരിക്കുന്ന പുസ്തകമാണ് ക്രിസ് ഗാറ്റ്കമിെൻറ ‘ദ ബിഗിനേഴ്സ് ഫോേട്ടാഗ്രഫി ഗൈഡ്’.
വരുമാനമാക്കാം
ഇൗ കോവിഡ്കാലത്തെ മികച്ചൊരു വരുമാന മാർഗമാണ് ചിത്രങ്ങളുടെ വിൽപന. നമ്മൾ എടുക്കുന്ന മികച്ച ചിത്രങ്ങൾ വിൽക്കുവാൻ പുറത്തിറങ്ങി അലയേണ്ട കാര്യമില്ല. ചിത്രങ്ങൾ വാങ്ങാൻ തയാറായി ഒാൺലൈൻ സൈറ്റുകൾ കാത്തുനിൽക്കുന്നുണ്ട്. ഷട്ടർ സ്േറ്റാക്ക്, എൻവാറ്റോ, ഇമാജറി തുടങ്ങിയ ഒാൺലൈൻ സൈറ്റുകളിൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാം.
35 ഡോളർ വരെ ലഭിക്കുന്ന ചിത്രങ്ങളുണ്ട്. ചിത്രങ്ങളുടെ ക്വാളിറ്റി അനുസരിച്ചാണ് വിലയിടുന്നത്. മൊബൈലിൽ എടുക്കുന്ന മികച്ച വിഡിയോകളും ഇൗ സൈറ്റുകളിലൂടെ അപലോഡ് ചെയ്ത് പണമുണ്ടാക്കാം. തുടക്കത്തിൽതന്നെ വലിയ വരുമാനം പ്രതീക്ഷിക്കരുത്. അപ്ലോഡ് ചെയ്യുന്ന എല്ലാ ചിത്രങ്ങൾക്കും വിഡിയോകൾക്കും പണം ലഭിക്കണമെന്നുമില്ല. കണ്ടും കേട്ടും വായിച്ചും പഠിച്ചാൽ മാത്രം പോരാ, അനുഭവിച്ചറിയുകയും പുത്തൻ ആശയങ്ങൾ ഫ്രെയിമിലാക്കുകയും ചെയ്യണം. അപ്പോഴാണ് മികച്ച ചിത്രങ്ങൾ പിറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.