അജ്മാൻ: പ്രവാസി വ്യവസായികളും കാർഗോ കമ്പനികളും തുണച്ചതോടെ യു.എ.ഇയിൽ മരിച്ച പ്ര വാസി മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വഴിതെളിഞ്ഞു. എമിറേറ്റ്സ് കാർഗോയുടെ സഹകരണത്തോടെ ഞായറാഴ്ച രണ്ട് മൃതദേഹങ്ങൾ തിരുവനന്തപുരത്തെത്തിച്ചു. പ്രവാസി വ്യവസായി റഫീഖിെൻറ സഹകരണത്തോടെ തിങ്കളാഴ്ച മൂന്ന് മൃതദേഹങ്ങൾ കൂടി കേരളത്തിൽ എത്തിക്കും. നാട്ടിലെ വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹങ്ങൾ ആംബുലൻസുകളിൽ സൗജന്യമായി വീട്ടിലെത്തിക്കാൻ സൗകര്യമൊരുക്കുമെന്ന് നോർക്ക അറിയിച്ചിട്ടുണ്ട്.
ഗൾഫ് നാടുകളിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുകയാണെന്നും നാട്ടിൽ നിന്നെത്തുന്ന കാർഗോ വിമാനത്തിൽ മൃതദേഹം തിരിച്ചയക്കാൻ വ്യവസായികൾ ഇടപെടണമെന്നും ചൂണ്ടിക്കാണിച്ച് ‘ഗൾഫ് മാധ്യമം’വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പുറമെ, സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപെട്ട് വ്യവസായികളുമായി സംസാരിച്ചിരുന്നു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സഹായം ചെയ്യാമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചതായി അഷ്റഫ് താമരശ്ശേരി അറിയിച്ചു.
പത്തോളം മലയാളികളുടെ മൃതദേഹങ്ങളാണ് നിലവിൽ യു.എ.ഇയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. ചില മൃതദേഹങ്ങൾ ഗൾഫ് നാടുകളിൽ തന്നെ സംസ്കരിക്കുകയും ചെയ്തു. ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കോട്ടയം പുളിക്കള്ളു സ്വദേശി ആൻറണി ജൈസൺ, കൊല്ലം പള്ളിത്തോട്ടം സ്വദേശി സ്റ്റീഫൻ വിറ്റസ് എന്നിവരുടെ മൃതദേഹങ്ങളാണ് രണ്ട് കാർഗോ വിമാനങ്ങളിലായി തിരുവനന്തപുരത്തേക്ക് അയച്ചത്. തലശ്ശേരിയിലെ കെ.ബി എക്സ്പോർട്ട് ഉടമ റഫീഖിെൻറ ശ്രമഫലമായി നാട്ടിൽ നിന്നെത്തിയ കാർഗോ വിമാനത്തിലാണ് തിങ്കളാഴ്ച മൂന്നു മൃതദേഹം നാട്ടിൽ എത്തിക്കുന്നത്. മറ്റു വ്യവസായ പ്രമുഖർ കൂടി സഹകരിക്കുകയാണെങ്കിൽ ഇതിനൊരു പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.