https://www.madhyamam.com/tags/Christmas-tree
ക്രിസ്മസ് ആകുമ്പോൾ ഇവിടെ നോക്കിയാലും ചുവപ്പ് നിറങ്ങൾ നിറയും. വസ്ത്രങ്ങൾ, പുഷ്പങ്ങൾ അങ്ങനെ അങ്ങനെ... വീടുകൾ അലങ്കരിക്കാനും പല തരത്തിലുള്ള പുഷ്പങ്ങൾ, ഇലകൾ, കൈകൾ, നക്ഷത്രങ്ങൾ തയാറാകും. ചിലർ വീടും മോടി പിടിപ്പിക്കും. ഇൻഡോർ ആയിട്ട് വെക്കാൻ പറ്റിയ ക്രിസ്മസ് പ്ലാന്റ്സും വെക്കാറുണ്ട്. അങ്ങനെ നോക്കുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് പോയിൻസെറ്റിയ എന്ന ചെടിയാണ്. ഈ ചെടിയുടെ ഇലകൾ ചുവന്നു വരുമ്പോൾ നമുക്ക് ക്രിസ്മസ് ഓർമ വരും.
ഇത് ഔദ്യോഗിക ക്രിസ്മസ് ചെടിയായാണ് കരുതപ്പെടുന്നത്. ഇതിന്‍റെ ഇലകൾ നക്ഷത്രത്തിന്‍റെ ആകൃതിയിൽ കൂടി നിൽക്കും. അത് കാണുമ്പോൾ തന്നെ ബെത്ലഹേം നക്ഷത്രത്തിന്‍റെ ഓർമകൾ വരും. ശൈത്യ കാലത്ത് പോയിൻസിറ്റിയകൾ തിളക്കമുള്ളതവും. ഇപ്പോൾ പല നിറത്തിലുള്ള പോയിൻസിറ്റിയകൾ ലഭ്യമാണ്. വെള്ള, പിങ്ക് തുടങ്ങിയവ. അധികം പൊക്കം വെക്കാത്ത തരം ചെടികൾ ലഭ്യമാണ്. പിന്നെ ക്രിസ്മസ് ലേഡി, ക്രിസ്മസ് കാക്ടസ്, കാക്ടിൽ. ഈ ചെടികളെല്ലാം ഡിസംബർ ആകുമ്പോൾ പൂക്കൾ തരുന്നവയാണ്. ക്രിസ്മസ് കാക്ടസ് പല നിറത്തിലുള്ള പൂക്കൾ ഉണ്ടിപ്പോൾ.
ക്രിസ്മസ് ലേഡി. മഞ്ഞ് വീണ പോലെ തോന്നിക്കുന്ന ചെറിയ വെള്ള പൂക്കളാണിത്. ഈ ചെടികളെല്ലാം ഇൻഡോർ ആയിട്ടും വെക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.