ഒരു ഉറവ പോലെ സ്വാഭാവികമായി ഇപ്പോൾ ഉയർന്നു വരേണ്ടുന്ന മാനുഷികതയെക്കുറിച്ചാണ് ഇൗ കുറിപ്പ്. സങ്കീർണമായ അഗാധതകളെ സഹജമായ മനുഷ്യപ്പറ്റിെൻറ ആർദ്രത കൊണ്ട് നമു ക്ക് മറികടക്കാനാവും. സംഘടിച്ചു ചെയ്യാനാവാത്ത നിസ്സഹായതകൾക്കിടയിലും ഒന്നു മനസ ്സുവെച്ചാൽ നിരവധി കാര്യങ്ങൾ നമുക്ക് ചെയ്യാനാവും. അതിലൊന്നാണ് അവസാനമായി ഒരുനോ ക്കു കാണാൻ ഉറ്റവർക്ക് അവരുടെ പ്രീയപ്പെട്ടവരുടെ ചലനമറ്റ ദേഹം അവസാനമായി ഒരു നോ ക്കുകാണുവാനായി അരികിലെത്തിക്കിട്ടുക എന്നത്. വിരലിലെണ്ണാവുന്ന ബിസിനസ് സുഹൃത്തുക്കൾ മനസ്സുവെച്ചാൽ എളുപ്പത്തിൽ സാധിക്കുമത്.
അതിവേഗ നടപടിലൂടെ വലിയ സഹായങ്ങളാണ് ദുബൈ പൊലീസ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. ദിനേനെ വന്ന് ചരക്കിറക്കിപ്പോവുന്ന കാർഗോ ഫ്ലൈറ്റുകളെ അത്യന്തം മാനുഷികമായ ഇൗ കർമത്തിന് ഉപയോഗിക്കാനായാൽ ഒരു സാമ്പത്തിക ബാധ്യതയുമില്ലാതെ നിറവേറ്റാനാകുന്ന പുണ്യമാകുമത്. അസംഖ്യം അടരുകളിലേക്ക് നമ്മുടെ ശ്രദ്ധ ചെന്നെത്തേണ്ടതുണ്ട്. ഒരു ചെറിയ മുറിയിൽ പത്തും പന്ത്രണ്ടും പേരാണ് കഴിഞ്ഞുപോരുന്നത്. അവരെ കുറെക്കൂടെ സൗകര്യങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കാനായാൽ രോഗ വ്യാപനത്തിനുള്ള സാധ്യത കുറക്കാമെന്നു മാത്രമല്ല, നിരീക്ഷിക്കാനും സഹായങ്ങളെത്തിക്കാനും കുറെക്കൂടെ എളുപ്പവുമാവും.
ഇന്ത്യൻ കോൺസുലേറ്റും സന്നദ്ധസംഘടനകളും ഒരുമിച്ചു ചേർന്ന് യു.എ.ഇ അധികൃതരുടെ അനുമതിയോടെ ചെയ്യാനാവുന്ന വലിയ കാര്യമാവുമത്. തൊലിപ്പുറങ്ങളിലൊതുങ്ങുന്ന ചികിത്സ െകാണ്ട് മതിയാവില്ല. സ്വന്തം അകത്തോടും കാലത്തോടും സൂക്ഷ്മമായും സമഗ്രമായും ഒരു സംവാദം നടത്തേണ്ട സമയമാണിത്. വന്ധ്യമായ അശുഭാപ്തി വിശ്വാസി ആവേണ്ടതില്ല. ശുഭാപ്തി വിശ്വാസത്തിെൻറ ഉണർവിലേക്ക് ക്ഷമയോടെ നമുക്ക് മുന്നേറാം. ശപിച്ച് മസിലു പിടിച്ചു നിൽക്കുകയല്ല മറിച്ച് തിളച്ചു മറിയുന്ന പ്രതിസന്ധിക്കു മുന്നിൽ തരിച്ചിരിക്കുകയുമല്ല. ഒറ്റക്കും കൂട്ടായും ചെയ്യാൻ പലതുമുണ്ട്. അവനവനിസത്തിെൻറ ഇരുൾമാളങ്ങളിൽ നിന്ന് അത്യന്തം മാനുഷികതയുടെ പച്ചപ്പിലേക്ക് വരാൻ ഇനിയും മടിക്കല്ലേ.
സഹജീവി സ്നേഹം പ്രസരിക്കേണ്ട നിർണായകമായ കാലമാണിത്. അനുഭവങ്ങളുടെ പുതിയ സൂര്യോദയങ്ങളിലേക്ക് തുറന്നുവെക്കാൻ നാമൊരു പുതിയ കാഴ്ചയെ സൃഷ്ടിക്കുക തന്നെ വേണം. ഒറ്റപ്പെട്ട തുരുത്തുകളിൽ ശ്വാസം മുട്ടിക്കഴിയുന്ന മനുഷ്യരിലേക്ക് നമ്മുടെ ഹൃദയവായ്പ്പ് എത്തണം. കുറ്റവാളികളെപ്പോലെ മാറ്റിനിർത്തപ്പെടുന്ന അഭയാർഥികളുടെ എണ്ണം പെരുകുകയാണ്. ഉള്ളുപിളർക്കുന്ന ഉത്കണ്ഠകൾക്കിടയിലും ഉണർന്നിരുന്ന് സേവനം ചെയ്യാൻ നമ്മൾ സന്നദ്ധമാവണം. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് നാം ദൈവനീതിയെക്കുറിച്ച് അറിയുക. നിരാശാവാദം ഉൽപാദിപ്പിക്കുന്നവരിലേക്കും പ്രതീക്ഷാനിർഭരമായ വെളിച്ചം എത്തേണ്ടതായിട്ടുണ്ട്. ഫോൺ: 056 406 7030
വിശന്നിരിക്കരുത് വിളിച്ചാൽ മതി
ദുബൈ: യു.എ.ഇയിൽ ഒരു പ്രവാസി പോലും വിശന്നിരിക്കുന്ന സാഹചര്യം ഇല്ലാതിരിക്കുവാനുള്ള പ്രയത്നത്തിലാണ് ഇൻകാസ് പ്രവർത്തകർ. ജോലിക്ക് പോകാത്തതു കാരണം, സമ്പർക്ക വിലക്കിൽ കഴിയുന്നതു കാരണം ആർക്കെങ്കിലും ഭക്ഷണം ലഭിക്കാത്തവരുണ്ടെങ്കിൽ വിളിച്ചറിയിക്കണമെന്ന് ഇൻകാസ് ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി അറിയിക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ കിറ്റ് ഇൻകാസിെൻറ നേതൃത്വത്തിൽ എത്തിച്ചു നൽകും. വിളിക്കേണ്ട നമ്പർ: 0506746998
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.