ദുബൈ: നാട്ടിലെത്തുന്ന പ്രവാസികളെ ഇപ്പോൾ സംശയത്തോടെയും പേടിയോടെയുമാണ് നോക്കിക്കാ ണുന്നത്. സർവ സന്നാഹങ്ങളോടെ, രോഷത്തോടെ ആരെയോ എതിരേൽക്കാൻ നിൽക്കുന്ന ചിത്രങ്ങളിട് ട് ‘പ്രവാസികളെ കാത്തിരിക്കുന്ന നാട്ടുകാർ’എന്ന പേരിൽ ട്രോളുകളും സോഷ്യൽ മീഡിയയിൽ പ ്രചരിക്കുന്നു. പല പ്രവാസികളും ഞങ്ങളെ ഒറ്റപ്പെടുത്തല്ലേ, സംശയത്തോടെ കാണല്ലേ എന്നൊക്കെ മറുപടിയും കൊടുക്കുന്നുണ്ട്. നാടിെൻറ നന്മ മുൻനിർത്തി ക്വാറൻറീനിൽ കഴിയുന്നവരാണ് ഭൂരിപക്ഷം പ്രവാസികളും. കുടുംബാംഗങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പിലും മറ്റും പരസ്പരം വാർത്തകൾ ഷെയർ ചെയ്തും വിനോദകരവും വിജ്ഞാനപ്രദവുമായ ക്വിസ് മത്സരങ്ങളും മറ്റും നടത്തിയും ‘വെർച്വൽ ക്വാറൻറീൻ’സൃഷ്ടിച്ചിരിക്കുകയാണ് പലരും.
ഗൾഫ് രാജ്യങ്ങളിൽനിന്നു വന്ന ചില കോവിഡ്-19 കേസുകൾ പോസിറ്റിവായപ്പോഴാണ് പ്രവാസികളോടുള്ള മനോഭാവത്തിൽ മാറ്റം വന്നുതുടങ്ങിയത്. വ്യാപകമായ രീതിയിൽ ഇവിടെ കോവിഡ് പടർന്നുപിടിച്ചിട്ടില്ല. എന്നിട്ടും എന്തുകൊണ്ടാണ് ഇവിടെനിന്നു വരുന്നവരുടെ പരിശോധനഫലം പോസിറ്റിവായത് എന്നതിൽ പലർക്കും അത്ഭുതം. വിമാനങ്ങൾ പരിപൂർണമായി അണുമുക്തമാക്കാത്തതാണോ പ്രശ്നം എന്നുവരെ പ്രവാസികൾ സംശയിച്ചുതുടങ്ങിയിരിക്കുന്നു. അതേസമയം, നാട്ടിലെത്തി നിരുത്തരവാദപമായ രീതിയിൽ സഞ്ചരിച്ച പ്രവാസികളെ ആരും ന്യായീകരിക്കുന്നുമില്ല.
നാടിനെ നടുക്കിയ പ്രളയത്തിെൻറ ദുരിതകാലത്ത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തങ്ങളും സാമ്പത്തിക സഹായങ്ങളും എത്തിച്ചവരാണ് പ്രവാസിസഘടനകളും പ്രവർത്തകരും. നിപ വൈറസ് വ്യാപന സമയത്തും സ്തുത്യർഹമായ സേവനങ്ങളാണ് പ്രവാസികൾ നിർവഹിച്ചത്. ‘വർക്ക് ഫ്രം ഹോമാ’യതുകൊണ്ടും ലീവെടുക്കാൻ അവസരമുണ്ടായിട്ടും നാട്ടിലേക്കു പോകാതെ ഇവിടെതന്നെ കഴിഞ്ഞുകൂടുന്നവരുണ്ട്. ഉറ്റവരുടെയും ഉടയവരുടെയും കുടുംബങ്ങളുടെയും നാട്ടുകാരുടെയും സുരക്ഷ മാത്രം പരിഗണിച്ചാണ് അവരുടെ താമസസ്ഥലങ്ങളിൽതന്നെ കഴിയുന്നത്. നാട്ടിൽ സ്കൂൾ അടച്ചതിനാൽ കുടുംബങ്ങളെ കൊണ്ടുവരാൻ മുമ്പേതന്നെ വലിയ വിലകൊടുത്ത് വിമാന ടിക്കറ്റുകൾ എടുത്തവരും താമസസ്ഥലം ബുക്ക് ചെയ്തവരും പുതിയ സാഹചര്യത്തിൽ നിരാശയോടെ തീരുമാനങ്ങൾ മാറ്റാൻ നിർബന്ധിതരായി.
അതേസമയം, പ്രവാസലോകത്തും സജീവ സേവന പ്രവർത്തനങ്ങൾ സംഘടനകൾ നടത്തുന്നുണ്ട്. ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിച്ചും ആരോഗ്യരംഗത്തെ പ്രമുഖ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പുകൾ നടത്തിയും നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ചുകൊടുത്തും രാപ്പകൽ ഇടപെടുന്ന നിരവധി വളൻറിയേഴ്സ് ഇവിടെ സജീവമായി ഇടപെടുമ്പോഴും അവരുടെ മനസ്സ് നാടിനോടൊപ്പമാണ്. അവർക്കും മറ്റു സാധാരണക്കാരായ പ്രവാസികൾക്കുമെല്ലാം പറയാനുള്ളത് ഒന്നുതന്നെ. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും ഒരുമിച്ച് നേരിടും. അതുകൊണ്ടുതന്നെ ഈ ദുരിതകാലത്ത് തങ്ങളെ ഒറ്റെപ്പടുത്തരുതെന്നും സംശയത്തോടെ കാണരുതെന്നുമാണ് പല പ്രവാസികളുടെ വേദന നിറഞ്ഞ വാക്കുകളിലൂടെ അവർ പങ്കുവെക്കാൻ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.