ദുബൈ: ഏഴു മിനിറ്റിനുള്ളിൽ ഹെൽത്ത് കാർഡ് പുതുക്കാനുള്ള സംവിധാനവുമായി ദുബൈ ആരോഗ ്യ-രോഗപ്രതിരോധ മന്ത്രാലയം. ആറ് എമിറേറ്റുകളിലുമുള്ള പ്രവാസികൾക്കും യു.എ.ഇ പൗര ന്മാർക്കും ജി.സി.സി പൗരന്മാർക്കും നിശ്ചയദാർഢ്യക്കാർക്കുമായാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിനായി 10 ആശുപത്രികൾ ഉൾപ്പെടെ 23 സ്ഥലത്ത് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം വക്താവ് അറിയിച്ചു. കുറഞ്ഞ സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയാകുന്ന തരത്തിലുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
സ്മാർട്ട് സർവിസിലൂടെയോ രജിസ്ട്രേഷൻ കേന്ദ്രങ്ങളിലൂടെയോ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സംവിധാനങ്ങളിലൂടെയോ ഇത് പൂർത്തീകരിക്കാനാകും. അപേക്ഷകെൻറ സമയം ലാഭിക്കാനും ആരോഗ്യ രജിസ്ട്രേഷൻ വകുപ്പിെൻറ ജോലി എളുപ്പമാക്കാനും ഗുണം ചെയ്യും. നിശ്ചയദാർഢ്യക്കാർക്ക് ഫീസില്ലാതെ ഇൗ സേവനം ലഭ്യമാക്കും. ഒരു വർഷം തികയുേമ്പാഴാണ് പ്രവാസികൾക്ക് ഇൻഷുറൻസ് പുതുക്കേണ്ടത്. യു.എ.ഇ പൗരന്മാർക്കും ജി.സി.സി പൗരന്മാർക്കും നാലു വർഷത്തിലൊരിക്കൽ പുതുക്കിയാൽ മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.