ദുബൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യമാകെ നടപ്പാക്കുന്ന ദേശീയ അണുനശീക രണ യജ്ഞം ദീർഘിപ്പിച്ചതോടെ പൊതുഗതാഗത സേവനത്തിെൻറ സമയക്രമം ആർ.ടി.എ പ്രഖ്യാപിച് ചു. എല്ലാ ദിവസങ്ങളിലും രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ ദുബൈ മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനം പതിവുപോലെ സർവിസ് നടത്തും. രാത്രി എട്ടു മുതൽ പുലർച്ചെ ആറു വരെ അണുനശീകരണ യജ്ഞം നടക്കുന്നതിനാൽ ഏഴിന് തന്നെ എല്ലാ വിധ പൊതുഗതാഗത സേവനങ്ങളും അവസാനിപ്പിക്കും. ദുബൈയിൽ പകൽ സമയങ്ങളിൽ പൊതുഗതാഗതം ഉപയോഗിക്കാമോ എന്നത് സംബന്ധിച്ച് യാത്രക്കാർ പ്രകടിപ്പിച്ച ആശയക്കുഴപ്പത്തിന് പരിഹാരമെന്നോണമാണ് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി വെബ്സൈറ്റിൽ സമയക്രമം പ്രഖ്യാപിച്ചത്.
ദുബൈ മെട്രോ രാവിലെ ഏഴു മണിക്ക് സർവിസ് ആരംഭിച്ച് രാത്രി ഏഴോടെ അവസാനിപ്പിക്കും. ദുബൈ മെട്രോ റെഡ് ലൈനിൽ അവസാനത്തെ സർവീസ് വൈകുന്നേരം 6.02ന് പുറപ്പെടും. റാഷിദിയയിൽ നിന്ന് യു.എ.ഇ എക്സ്ചേഞ്ചിലേക്കും തിരിച്ചും 6.02ന് ആയിരിക്കും അവസാനത്തെ സർവീസ്. ഗ്രീൻ ലൈനിൽ ക്രീക്ക് സ്റ്റേഷനിൽ നിന്ന് ഇതിസലാത്തിലേക്ക് 6.13ന് മെട്രോ അവസാന സർവീസ് നടത്തും. ഇതിസലാത്തിൽ നിന്ന് ക്രീക്ക് സ്റ്റേഷനിലേക്കുള്ള അവസാന സർവീസ് 6.17ന് ആയിരിക്കും. ബസുകൾ രാവിലെ ഏഴിന് ആരംഭിച്ച് വൈകീട്ട് ആറോടെ സർവിസ് നിർത്തും. ടാക്സികളും ഇതേ സമയക്രമത്തിൽ തന്നെയായിരിക്കും സർവിസ് തുടരുക. എന്നാൽ ഇൻറർസിറ്റി ബസ് സർവിസ് സമയത്തിൽ അൽപം മാറ്റമുണ്ട്. ദുബൈയിൽ നിന്ന് അബൂദബി, ഫുജൈറ, ഹത്ത എന്നിവിടങ്ങളിലേക്ക് ബസുകൾ രാവിലെ ഏഴിന് ആദ്യ സർവിസ് നടത്തും. വൈകീട്ട് നാലിനാണ് അവസാന സർവിസ്.
ദുബൈയിൽ നിന്ന് ഷാർജയിലേക്കും അജ്മാനിലേക്കും ആദ്യ യാത്ര രാവിലെ ഏഴിന് തടുങ്ങും. ഇവിടങ്ങളിലേക്ക് വൈകീട്ട് അഞ്ചിന് അവസാന സർവിസ് നടത്തും. ഞായറാഴ്ച അവസാനിക്കേണ്ടിയിരുന്ന ദേശീയ അണുനശീകരണ യജ്ഞം ഏപ്രിൽ അഞ്ച് വരെ ദീർഘിപ്പിച്ചതോടെ രാത്രി പൊതുഗതാഗത സംവിധാനം വീണ്ടും നിർത്തിവെക്കും. പൊതുജനങ്ങൾ അത്യാവശ്യമല്ലാത്ത യാത്രകളെല്ലാം നിർത്തിവെച്ച് വീടുകളിൽ തന്നെ കഴിയണമെന്നാണ് അധികൃതർ നൽകുന്ന നിർദേശം. കൊറോണ വൈറസ് നിയന്ത്രിക്കുന്നതിനായി നിർബന്ധമായും സാമൂഹിക അകലം പാലിക്കണമെന്ന് ആർ.ടി.എ യാത്രക്കാരോട് നിർദേശിക്കുന്നു. പരമാവധി രണ്ട് യാത്രക്കാർ മാത്രമെ ദുബൈ ടാക്സികളിൽ യാത്ര ചെയ്യാൻ പാടുള്ളൂയെന്നും ബസുകളിലെയും മെട്രോകളിലെയും യാത്രക്കാർ പരസ്പരം സുരക്ഷിതമായ അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആർ.ടി.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.