ദുബൈ: കോവിഡ് -19 വ്യാപനത്തിന് തടയിടുന്നതിനായി സർക്കാർ നിർദേശം പുറപ്പെടുവിച്ച പശ്ച ാത്തലത്തിൽ ദുബൈ ഫ്രെയിം താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. ദുബൈ ഫ്രെയിം സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് താൽക്കാലികമായി പ്രവർത്തനം നിർത്തുന്നതെന്നും ദുബൈ ഫ്രെയിം, പരിസരപ്രദേശങ്ങൾ എന്നിവ അണുമുക്തവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും ആരംഭിച്ചതായും അധികൃതർ ചൂണ്ടിക്കാട്ടി.
ഫ്രെയിം ഉൾപ്പെടുന്ന മേഖലയിൽ അണുനശീകരണം ഉറപ്പാക്കുന്നതിനായി വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച വിഡിയോ ദുബൈ ഫ്രെയിം ഇൻസ്റ്റഗ്രാം പേജിൽ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. മാരകമായ കൊറോണ വൈറസ് വ്യാപനം തടയുന്നതിനും പൊതു സുരക്ഷ ഉറപ്പുവരുത്താനുമായി ദുബൈയിൽ പാർക്കുകളും വിനോദകേന്ദ്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽതന്നെ അടച്ചുപൂട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.