???????? ??????

ഷാര്‍ജ ഗവ. കമ്യൂണിക്കേഷന്‍ ഫോറത്തിന്​ പ്രിയങ്ക ചോപ്ര

ഷാര്‍ജ: യു.എ.ഇ സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാ സിമിയുടെ രക്ഷകർതൃത്വത്തിൽ ഷാര്‍ജ എക്സ്പോ സ​െൻററില്‍ മാര്‍ച്ച് നാലിന് ആരംഭിക്കുന്ന ഇൻറര്‍നാഷനല്‍ ഗവ. കമ്യൂണ ിക്കേഷന്‍ ഫോറത്തില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര പ​െങ്കടുക്കും. ‘സിനിമകള്‍ ജനാഭിപ്രായത്തെ സ്വാധീനിക്കുന്നതെങ്ങനെ’ വിഷയത്തിൽ അവർ സംസാരിക്കും. മാധ്യമപ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ റായ അബി റാഷിദ് മോഡറേറ്ററാവ​ും. 2018ലെ ഏറ്റവും ശക്തയായ വനിതകളുടെ പട്ടികയിലും 2019ല്‍ യുനിസെഫ്​ ഗ്ലോബല്‍ ഗുഡ്​വില്‍ അംബാസഡർ പട്ടികയിലും ഇടം പിടിച്ചിട്ടുള്ള പ്രിയങ്ക ഈ വിഷയം അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യയാണെന്ന്​ ഷാര്‍ജ ഗവ. മീഡിയ ബ്യൂറോ ഡയറക്ടര്‍ താരിഖ് സഈദ് അല്ലൈ പറഞ്ഞു.

ഇന്ത്യയുള്‍പ്പെടെ 16 രാജ്യങ്ങളില്‍നിന്ന് 64 ചിന്തകര്‍ പങ്കെടുക്കും. 15 പ്രധാന സെഷനുകൾ, 10 പ്രഭാഷണങ്ങൾ, ഒമ്പത്​ ശില്‍പശാലകള്‍, 20 പ്രത്യേക സെമിനാറുകള്‍ അടക്കം 57 പരിപാടികള്‍ രണ്ട് ദിവസങ്ങളിലായി അരങ്ങേറും. ജോര്‍ഡന്‍ രാജകുമാരനും അറബ് തോട്ട് ഫോറം പ്രസിഡൻറും രക്ഷാധികാരിയുമായ അല്‍ ഹസന്‍ ബിന്‍ തലാല്‍ ആണ് പ്രധാന പ്രഭാഷകന്‍. അഡ്നോക് ഗ്രൂപ്​ സി.ഇ.ഒയും നാഷനല്‍ മീഡിയ കൗണ്‍സില്‍ ചെയര്‍മാനുമായ മന്ത്രി ഡോ. സുല്‍ത്താന്‍ ബിന്‍ അഹമദ് അല്‍ ജാബര്‍, കൊളംബിയ മുന്‍ പ്രസിഡൻറ്​ ജുആന്‍ മാനുവല്‍ സാ​േൻറാസ്, കാനഡ മുന്‍ ഗവര്‍ണര്‍ ജനറലും കമാന്‍ഡര്‍ ഇന്‍ ചീഫുമായ മിഷേല്‍ ജീന്‍, എഴുത്തുകാരനും ചിന്തകനുമായ ഡോ. മിഷിയോ കാകു എന്നിവരും ഫോറത്തില്‍ സംസാരിക്കും.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.