ദുബൈ: ഇടംകാൽ ക്രീസിലൂന്നി വലംകാലിൽ ഉൗർജം ആവാഹിച്ച് സ്ക്വയർ ലെഗ്ഗിന് മുകളിലൂട െ സിക്സർ പറത്തുന്ന റോബിൻ സിങ്ങിെൻറ സ്വീപ് ഷോട്ട് കണ്ട് വളർന്നവരാണ് യു.എ.ഇ ക്രി ക്കറ്റ് ടീമിലെ താരങ്ങൾ. പരിശീലകെൻറ കുപ്പായമിട്ട് യു.എ.ഇ സീനിയർ സംഘത്തെ കളിപഠിപ ്പിക്കാൻ റോബിൻ വരുേമ്പാൾ ടീമിലെ ഇന്ത്യൻ താരങ്ങൾ ആകാംക്ഷയോടെയാണ് കാത്തിരിക്കു ന്നത്. മൂന്ന് മലയാളികൾ ഉൾപ്പെടെ ആറ് ഇന്ത്യക്കാരടങ്ങുന്ന ടീം ഇന്ന് മുതൽ റോബിൻ സിങ്ങിെൻറ ശിക്ഷണത്തിലായിരിക്കും പുതിയ മുറകൾ അഭ്യസിക്കുക.
സ്കോട്ടിഷുകാരനായ പരിശീലകൻ ഡഗി ബ്രൗണിന് പകരം കോച്ചിെൻറ കൂടി ചുമതലയുള്ള ഡയറക്ടറായാണ് റോബിെൻറ വരവ്. യു.എ.ഇയുമായുള്ള അദ്ദേഹത്തിെൻറ ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ദുബൈയിൽ സ്വന്തം അക്കാദമിയുള്ള റോബിൻ രണ്ട് തവണ യു.എ.ഇയിലെ ടി10 ലീഗിൽ മികച്ച പരിശീലകനായി തിരഞ്ഞെടുത്തിരുന്നു. 2023ൽ ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിലേക്ക് യു.എ.ഇ ടീമിനെ എത്തിക്കുക എന്ന ദീർഘവീക്ഷണത്തോടെയാണ് തമിഴ്നാട്ടുകാരനെ ഡയറക്ടറായി നിയമിച്ചിരിക്കുന്നത്. മികച്ച ഫീൽഡർമാരുടെ വരൾച്ചയുണ്ടായിരുന്ന 90കളിൽ പറക്കും ഫീൽഡറായി ഇന്ത്യൻ ടീമിൽ അവതരിച്ച റോബിെൻറ വരവ് യു.എ.ഇ ടീമിനെ മികച്ച സംഘമാക്കി മാറ്റുമെന്നാണ് എമിേററ്റ്സ് ക്രിക്കറ്റ് ബോർഡിെൻറ വിലയിരുത്തൽ.
റോബിൻ ക്രിക്കറ്റ് കരിയർ തുടങ്ങിയ കാലത്ത് ജനിച്ചവരാണ് ഇപ്പോൾ യു.എ.ഇ ടീമിലുള്ള പലരും. റോബിെൻറ കളി കണ്ട് വളർന്നവരാണവർ. അതുകൊണ്ട് തന്നെ, ജനറേഷൻ ഗാപ്പ് ഉണ്ടാവാതെ ടീമുമായി ഇടപഴകാൻ കഴിയുമെന്ന വിലയിരുത്തലിലാണ് ടീം മാനേജ്മെൻറ്.
ദുബൈ: യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീം പരിശീലകനായി മുൻ ഇന്ത്യൻ ഓൾറൗണ്ടർ റോബിൻ സിങ്. നിലവിലെ പരിശീലകൻ ഡഗീ ബ്രൗണിനെ പുറത്താക്കിയാണ് 56കാരനായ റോബിൻ സിങ്ങിനെ നിയമിക്കുന്നത്. ക്യാപ്റ്റൻ മുഹമ്മദ് നവീദ് ഉൾപ്പെടെ പങ്കാളികളായ ഒത്തുകളി വിവാദത്തിെൻറ നാണക്കേടിൽനിന്ന് ടീം കരകയറുന്നതിനിടെയാണ് റോബിൻ സിങ്ങിെൻറ വരവ്.
കഴിഞ്ഞ ഒക്ടോബറിൽ നടന്ന ട്വൻറി20 ലോകകപ്പ് യോഗ്യതാറൗണ്ട് മത്സരത്തിനിടെയാണ് ഒത്തുകളി നടന്നത്. തുടർന്ന് മൂന്നു പേർക്ക് ഐ.സി.സി വിലക്കേർപ്പെടുത്തുകയും സെലക്ഷൻ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു. സെലക്ഷൻ കമ്മിറ്റിയില്ലാതെ തെരഞ്ഞെടുത്ത ടീമുമായാണ് യു.എ.ഇ ജനുവരിയിലെ വേൾഡ് കപ്പ് ലീഗ് മത്സരത്തിൽ പങ്കെടുത്തത്. ഇന്ത്യക്കായി ഒരു ടെസ്റ്റും 136 ഏകദിനവും കളിച്ച താരമാണ് റോബിൻ സിങ്.
2001ൽ വിരമിച്ചശേഷം പരിശീലകവേഷമണിഞ്ഞു. ഇന്ത്യ അണ്ടർ 19, ഇന്ത്യ ‘എ’ ടീം, ഹോങ്കോങ്, അമേരിക്കൻ വനിത ടീം, ഐ.പി.എൽ, കരീബിയൻ പ്രീമിയർ ലീഗ് എന്നിവിടങ്ങളിൽ പരിശീലകനായിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാൾകൂടിയാണ് വെസ്റ്റിൻഡ്യൻ വംശജൻകൂടിയായ റോബിൻ സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.