ഷാര്‍ജ: ഷാര്‍ജ നാഷനല്‍ പെയിൻറിന് സമീപത്തെ വ്യവസായ മേഖല 15ലെ ലേബര്‍ ക്യാമ്പില്‍ ശമ്പ ളം മുടങ്ങിയതിനെ തുടര്‍ന്ന് കൊടിയ ദുരിതം അനുഭവിക്കുകയാണ് 500ലേറെ തൊഴിലാളികള്‍. ഇന്‍ ത്യക്കാരെൻറ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയിലെ ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ തൊഴിലാളികളാണ് പട്ടിണിയോടും രോഗത്തോടും മല്ലടിച്ച് ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്. ആഗസ്റ്റ് മുതല്‍ ശമ്പളം ലഭിച്ചിട്ടില്ലെന്നും ഭക്ഷണത്തിനുപോലും വകയില്ലാതെ നരകയാതന അനുഭവിക്കുകയാണെന്നും മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ സങ്കടപ്പെടുന്നു.
35 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന കമ്പനിക്ക് യു.എ.ഇയില്‍ പരക്കെ ബ്രാഞ്ചുകളുണ്ടായിരുന്നെന്നും ശമ്പളവും ഓവര്‍ടൈമും കൃത്യമായി ലഭിച്ചിരുന്നുവെന്നും ആഗസ്റ്റ് മുതലാണ് എല്ലാം താളംതെറ്റിയതെന്നും തൊഴിലാളികള്‍ പറയുന്നു. 100ലധികം പേരുടെ വിസാകാലാവധി കഴിഞ്ഞിട്ടുണ്ട്. കൈയില്‍ നയാപൈസയില്ലാത്തതിനെ തുടര്‍ന്ന് കൃത്യമായ ഭക്ഷണമോ ചികിത്സയോ തരപ്പെടുന്നില്ല. സമീപത്തെ മലയാളികളുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റ്, ഗ്രോസറി, കഫറ്റീരിയ എന്നിവിടങ്ങളില്‍ നിന്ന് കടം വാങ്ങിയാണ് ഒരു നേരത്തെ വിശപ്പടക്കുന്നതു പോലും. 50ഓളം മലയാളികളും ഈ ദുരിതക്കയത്തിലുണ്ട്. ഇവരെ സഹായിക്കാൻ താൽപര്യമുള്ളവര്ക്ക് 0568967121 എന്ന നമ്പറിലേക്ക് വിളിക്കാം. വ്യവസായ മേഖല 15ലെ ഫാല്‍ക്കന്‍ കമ്പനിക്കും അല്‍മ സൂപ്പര്‍ മാര്‍ക്കറ്റിനും സമീപമാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.