ദുബൈ: രാജ്യത്തെ ജനങ്ങൾക്കും സന്ദർശകർക്കും പുതുവർഷാഘോഷ വേളയിലെ സഞ്ചാരം സുഗമമാ ക്കാൻ ദീർഘിപ്പിച്ച സമയക്രമവുമായി ദുബൈ മെട്രോ. പുതുവത്സരാഘോഷ വേദികളിലേക്ക് സൗകര്യപ്രദമായി എത്തുന്നതിനും തിരിച്ചുപോകുന്നതിനും മികച്ച സൗകര്യങ്ങളാണ് സമയക്രമമാറ്റം മൂലം ലഭിക്കുക.
ഡിസംബർ 27-28 തീയതികളിൽ റെഡ് ലൈൻ (റാഷിദിയ-ഡി.എം.സി.സി സ്റ്റേഷനുകൾക്കിടയിൽ രാവിലെ അഞ്ചുമുതൽ പിറ്റേന്ന് പുലർച്ച 3.30 വരെ ഒാടും. ഗ്രീൻലൈനും ഇതേ സമയക്രമം പാലിക്കും.
പുതുവർഷ തലേന്നാളായ ഡിസംബർ 31നും ജനുവരി ഒന്നിനും റെഡ് ലൈനും ഗ്രീൻ ലൈനും 24 മണിക്കൂറും പ്രവർത്തിക്കും. ജനുവരി രണ്ട്, മൂന്ന് തീയതികളിൽ റെഡ് ലൈൻ രാവിലെ അഞ്ചു മുതൽ പുലർച്ച മൂന്നര വരെയും ഗ്രീൻ ലൈൻ പുലർച്ച അഞ്ചര മുതൽ പിറ്റേന്ന് മൂന്നര വരെയും ഒാടും. റോഡ് ഗതാഗത അതോറിറ്റി, ദുബൈ പൊലീസ്, എമിറേറ്റ്സ് എയർലൈൻ, ദുബൈ എമിഗ്രേഷൻ, ദുബൈ കസ്റ്റംസ്, ദുബൈ എയർപോർട്ടുകൾ എന്നിവ സംയുക്തമായാണ് പുതുവർഷാഘോഷ ഒരുക്കങ്ങൾക്കാവശ്യമായ ഗതാഗത ക്രമീകരണങ്ങൾക്ക് ചുക്കാൻപിടിക്കുന്നത്.
എയർപോർട്ട് യാത്രക്കാർ രണ്ടു ലഗേജ് മാത്രം കരുതുക
ദുബൈ: യാത്രക്കാരുടെ കനത്ത തിരക്ക് അനുഭവപ്പെടുന്ന ഇൗ ദിവസങ്ങളിൽ എയർേപാർട്ട് െടർമിനൽ ഒന്ന്, മൂന്ന് സ്റ്റേഷനുകളിലേക്ക് മെട്രോയിൽ യാത്രചെയ്യുന്നവർ രണ്ടു ലഗേജ് മാത്രം കരുതുക. ഇത് നിങ്ങളുടെയും സഹയാത്രികരുടെയും നീക്കങ്ങൾ സുഗമമാക്കുമെന്ന് റോഡ് ഗതാഗത അതോറിറ്റി അധികൃതർ പറഞ്ഞു. യാത്രക്കാരുടെ ഒഴുക്ക് വൻതോതിലുണ്ടാവുന്ന ജനുവരി രണ്ടു വരെയാണ് ഇൗ നിയന്ത്രണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.