ഷാര്‍ജ: അമിതവേഗത്തില്‍ പായാന്‍ വാഹന എന്‍ജിനുകളില്‍ മാറ്റങ്ങള്‍ വരുത്തിയവരെ കണ്ടെത്താന്‍ ഷാര്‍ജ പൊലീസ് നടത്തിയ പരിശോധനയില്‍ 29 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഷാര്‍ജയുടെ മധ്യമേഖലകളില്‍ നടത്തിയ പരിശോധനയില്‍ ഇത്തരം വാഹനങ്ങള്‍ ശബ്ദമലിനീകരണം സൃഷ്ടിക്കുന്നതായും കണ്ടെത്തി.
റോഡ് സുരക്ഷ നിരക്ക് ഉയര്‍ത്തുക, സമൂഹത്തിലെ നിഷേധാത്മക പ്രവണതകള്‍ ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പരിശോധന ശക്തമാക്കിയതെന്ന് ട്രാഫിക്-പട്രോളിങ് വകുപ്പ് ആക്ടിങ് ഡയറക്ടര്‍ ലഫ്. കേണല്‍ ഉമര്‍ ബൂഗാനെം പറഞ്ഞു. ഇത്തരം ശല്യങ്ങള് നിങ്ങളുടെ പ്രദേശത്തുണ്ടെങ്കില്‍ 901 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.