ദുബൈ: താമസ-കുടിയേറ്റ നിയമങ്ങൾ ലംഘിച്ചതിന് പിടിക്കപ്പെട്ടവർക്ക് രാജ്യം വിടാൻ ബോർ ഡിങ് പാസ് തടങ്കൽ കേന്ദ്രത്തിൽനിന്നുതന്നെ നൽകുമെന്ന് ദുബൈ ജി.ഡി.ആർ.എഫ്.എ മേധാവി മേ ജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി അറിയിച്ചു.
ഈ സംവിധാനം അടുത്ത വർഷമാണ് പ്രാബല് യത്തിലാകുക. റസിഡൻസി നിയമം ലംഘിച്ചവർക്ക് സ്വദേശത്തേക്ക് പോകുന്നതിനുമുമ്പുതന്നെ ജയിൽകേന്ദ്രത്തിൽനിന്ന് യാത്രാനടപടി പൂർത്തിയാക്കിക്കൊടുക്കുന്ന ലോകത്തിലെ ആദ്യത്തെ നിയമമായിരിക്കും ഇത്. നടപടി പ്രാബല്യത്തിൽ വരുന്നതോടെ തിരിച്ചയക്കപ്പെടുന്നവരുടെ ലഗേജുകൾ മുൻകൂട്ടിതന്നെ വിമാനത്താവളത്തിലേക്ക് അയക്കും. ഇതുമൂലം അവർക്ക് നേരിട്ട് പാസ്പോർട്ട് കൗണ്ടറിലേക്കും വിമാനത്തിലേക്കും എത്തിച്ചേരാൻ കഴിയും.
അടുത്ത വർഷം നടക്കുന്ന എക്സ്പോ-2020ന് മുമ്പുതന്നെ ഈ പദ്ധതി നടപ്പാക്കുമെന്ന് മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി അറിയിച്ചു.പ്രവേശന, താമസ നിയമം ലംഘിക്കുന്നവർക്കുള്ള യാത്രാനടപടികൾ ഏറ്റവും വേഗത്തിലും മികച്ച രീതിയിലും പൂർത്തികരിക്കാനാണ് ഈ പദ്ധതികൊണ്ട് വകുപ്പ് ലക്ഷ്യംവെക്കുന്നത്. ഇത്തരത്തിലുള്ള സംവിധാനം കാലതാമസം നേരിടാതെ തടവുകാർക്ക് ഏറ്റവും വേഗത്തിൽ രാജ്യം വിടാൻ സഹായിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും നല്ല രീതിയിൽ സേവനങ്ങൾ നൽകുന്നതിനുള്ള പ്രധാന മാറ്റമാണ് ഇത്. ഡനാറ്റയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.രാജ്യത്തിലേക്കുള്ള പ്രവേശന, താമസ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി താമസിച്ചവരെയാണ് തങ്ങളുടെ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നതെന്ന് ഇത്തരത്തിലുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന വകുപ്പ് മേധാവി ബ്രിഗേഡിയർ ജനറൽ ഖലഫ് അൽ ഗൈത്ത് പറഞ്ഞു. ഈ കേസുകൾ കൈകാര്യം ചെയ്യാൻ ഡനാറ്റയുടെ ബോർഡിങ് പാസ് കൗണ്ടറും തടങ്കൽകേന്ദ്രത്തിൽ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.