ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകമേളയിൽ ഏറ്റവും തിരക്കേറുന്ന ദിനങ്ങളിലൊന്നായ ആദ്യ വെള്ളിയാഴ്ച ഇന്ന്. ജോലിത്തിരക്കുമൂലവും ദൂരം കാരണവും എത്തിപ്പെടാൻ കഴിയാതെ പോകുന്ന അക്ഷരപ്രേമികളെല്ലാം വെള്ളിയാഴ്ച ഉച്ചതിരിയുേമ്പാഴേക്ക് ഷാർജയിലേക്ക് ഒഴുകിത്തുടങ്ങും. അക്ഷര സ്നേഹികളുടെ മനസ്സറിഞ്ഞുള്ള സാംസ്കാരിക പരിപാടികളാണ് ഷാർജ ബുക് അതോറിറ്റി ഒരുക്കിവെച്ചിരിക്കുന്നത്. സംഗീതേപ്രമികളുടെ മനം കവര്‍ന്ന മലയാളത്തിെൻറ വാനമ്പാടി കെ.എസ്. ചിത്ര വെള്ളിയാഴ്ച പുസ്തകോത്സവത്തില്‍ രാഗോത്സവം തീർക്കാനെത്തും. വൈകീട്ട് ആറ് മുതല്‍ ബാള്‍ റൂമിലാണ് പരിപാടി.
അസുര ടെയില്‍ ഓഫ് വാന്ക്വിഷ്ഡ,് അജയ: റോള്‍ ഓഫ് ദി ഡൈസ്, അജയ: റൈസ് ഓഫ് കാളി തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ച ആനന്ദ് നീലകണ്ഠന് വൈകീട്ട് ആറിന് നടക്കുന്ന സാംസ്കാരിക പരിപാടിയിൽ പെങ്കടുക്കും. ബാഹുബലി ചലച്ചിത്രത്തെ ആസ്പദമാക്കി ചലച്ചിത്രത്തിന് മുന്‍ഭാഗമായി ആനന്ദ് നീലകണ്ഠന് രചിച്ച പുസ്തകം ദി റൈസ് ഓഫ് ശിവഗാമി ശ്രദ്ധേയമായിരുന്നു. ജീത് തയ്യില്‍, നടിയും എഴുത്തുകാരിയുമായ ലിസ റായ്, പാചകവിദഗ്ധരായ ശ്വേത ഭാട്ടിയ, കീര്‍ത്തി ബൗട്ടിക എന്നിവരാണ് പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.