?????? ????? ???????? ? ????????????? ???????????????? ???????? ?????????? ????????????? ????? ?????? ?????????????????? ???? ??.??.? ???????????????. ???????? ?????????????? ????????? ??????????? ???? ??????????? ??????? ????????? ???????? ???????????? ???????????????? ???????. ?????? ???????????, ????? ??????? ??????????. ??????????????? ???????? ????? ????? ????????. ?????????? ?????????????????? ??? ????????? ????????? ??????. ??????? ???????????????????? ?????????????? ??????? ????????????

ദുബൈ നിരത്തുകൾ കീഴടക്കാൻ ഡ്രൈവറില്ലാ കാറുകൾ വരുന്നു

ദുബൈ: ഡ്രൈവറില്ലാ കാറുകൾ തലങ്ങും വിലങ്ങും പായുന്ന ലോകത്തെ ആദ്യ നഗരമെന്ന ഖ്യാതി നേടാനൊരുങ്ങുകയാണ് യു.എ.ഇയും ദ ുബൈ നഗരവും. ഏതാനും വർഷങ്ങൾക്കകം ലോകത്തെ അമ്പരിപ്പിക്കുന്ന കാഴ്ചകൾ ദുബൈ നിരത്തുകളിൽനിന്ന് നേരിട്ട് കാണാനാകുമ െന്ന പ്രതീക്ഷക്ക് തെളിവ്​ പകരുകയാണ് വേൾഡ് ട്രേഡ് സ​​െൻററിൽ ആരംഭിച്ച ഡ്രൈവർലെസ് ട്രാൻസ്പോർട്ടേഷൻ വേൾഡ് കോൺഗ് രസ്. ലോകം ഉറ്റുനോക്കുന്ന ദുബൈ വേൾഡ് കോൺഗ്രസ് ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ഉദ ്ഘാടനം ചെയ്തു. അന്താരാഷ്​ട്ര തലത്തിലെ 700ൽപരം നിർമാണ കമ്പനികളും നൂതന സാങ്കേതികവിദഗ്​ധരും 3000ത്തോളം സന്ദർശകരുമാണ ് മേളക്കെത്തുന്നത്. വാഹനത്തിൽ കയറിയിരുന്ന് ലക്ഷ്യസ്ഥാനം അടയാളപ്പെടുത്തിയാൽ മാത്രം മതി, അനായാസേന അതിസുരക്ഷിത മായി യാത്രക്കാരെ ക്ഷ്യസ്ഥാനത്തെത്തിക്കാൻ ഇൗ വാഹനങ്ങൾക്ക് കഴിയുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ഡ്രൈ വറുടെ സീറ്റിൽ ആരുമുണ്ടാകില്ലെന്ന് മാത്രമല്ല, ഡ്രൈവർമാർ വരുത്തുന്ന തെറ്റുകൾ ഒരിക്കൽ പോലും ഇൗ യന്ത്രവാഹനങ്ങൾ വ രുത്തില്ലെന്നതും ഉറപ്പാണ്.

ഒരു തരത്തിലുള്ള മനുഷ്യസാമീപ്യവുമില്ലാതെ സഞ്ചരിക്കുന്ന വാഹനങ്ങളെ നിരത്തിലിറക്കി, അസംഭവ്യമെന്ന് കരുതിയിരുന്ന കാര്യങ്ങളെ യാഥാർഥ്യമാക്കി ലോകത്തിന് വീണ്ടുമൊരു മാതൃക തീർക്കാൻ യു.എ.ഇക്കും ദുബൈ നഗരത്തിനും വളരെ വേഗംതന്നെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന്​ ആർ.ടി.എക്ക് കീഴിലെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സി.ഇ.ഒ അഹമദ് ബറോസൻ വ്യക്തമാക്കി. നിരവധി മാതൃകകളുടെ പരീക്ഷണങ്ങൾ ദുബൈ സിലിക്കൺ ഒയാസിസിൽ ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു. ഡ്രൈവർരഹിത വാഹനങ്ങളുടെ പ്രവർത്തനക്ഷമതയും സുരക്ഷാ മാനദണ്ഡങ്ങളും പലതവണയായി പരിശോധനകളും നടത്തി. ഒപ്പം ഹെലികോപ്ടർ ടാക്സിയുടെ മാതൃകകളും വിലയിരുത്തി. ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന കാറുമായി ദുബൈ നഗരത്തിൽ നടത്തിയ പരീക്ഷണവും വിജയകരമായിരുന്നു. താമസിയാതെ തന്നെ പരിപൂർണ സുരക്ഷിതത്വത്തോടെ സഞ്ചരിക്കാവുന്ന ആളില്ലാ വാഹനങ്ങൾ സാധ്യമാകുന്ന കാലം വിദൂരമായിരിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2030 ആകുമ്പോഴേക്കും ദുബൈ നഗരത്തിലെ ഗതാഗതസംവിധാനത്തി​​െൻറ 25 ശതമാനം ഡ്രൈവറില്ലാതെ നിയന്ത്രിക്കുന്ന വാഹനങ്ങളായിരിക്കുമെന്ന് അഹമദ് ബറോസൻ പറഞ്ഞു.

വാഹനങ്ങളുടെ പ്രത്യേകതകൾ

  • മുകളിലും നാല് വശങ്ങളിലും അതിനൂതന സെൻസറുകൾ (വാഹനം നിറുത്തുക, വേഗത കൂട്ടുക, വേഗത കുറയ്‌ക്കുക തുടങ്ങിയവ നിയന്ത്രിക്കുന്ന ഇൗ സെൻസറുകളാണ്)
  • ദൃശ്യങ്ങൾ ലഭിക്കുന്നതിനായി ഹൈ ഡെഫനിഷൻ കാമറകൾ (വാഹനത്തി​​െൻറ കണ്ണുകൾ പോലെ പ്രവർത്തിക്കുന്നതിനൊപ്പം റോഡിലെ വാഹനങ്ങളെയും ഗതാഗത സംവിധാനങ്ങളെയും റെക്കോഡ് ചെയ്യുന്നതിനും)
  • മുൻ ഗ്രില്ലിൽ രണ്ടും വാഹനത്തിന് മുകളിൽ ഒന്നും വീതം റഡാറുകൾ (360 ഡിഗ്രി ചുറ്റളവിൽ 400 മീറ്റർ പരിധിയിൽ സ്‌കാൻ ചെയ്‌ത് വാഹനം നിയന്ത്രിക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടി)

ഡ്രൈവറില്ലാതെ വാഹനം ഓടുമോ?
കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസമാണെങ്കിലും വാഹനം ഓടും. നൂതന സാങ്കേതികവിദ്യയും നിർമിത ബുദ്ധിയും റോബോട്ടിക്സ് ടെക്നോളജിയും സമ്മേളിക്കുന്നതാണ് സെൻസർ സംവിധാനം വഴി സാധ്യമാക്കുന്ന ഇൗ ഗതാഗതം. വാഹനങ്ങളുടെ മുകളിലും ഇരുവശങ്ങളിലും ഘടിപിച്ചിരുക്കുന്ന സെൻസറുകളാണ്, ലക്ഷ്യം തെറ്റാതെ ഒരു തരത്തിലുള്ള പാകപ്പിഴകളും വരുത്താതെ നേരത്തെ തയ്യാറാക്കി വെച്ച റൂട്ടുകളിൽ സഞ്ചരിച്ച് ഗതാഗതം സുഗമവവും സാധ്യവുമാക്കുന്നത്. സഞ്ചാരത്തിനിടെ മുന്നിലൊരു തടസ്സമോ, കാൽനടയാത്രക്കാരോ, മറ്റു വാഹനങ്ങളോ വന്നുപെട്ടാൽ പ്രശ്നമില്ല.

സെൻസറുകൾ വഴി ഇതു വാഹനത്തിന് തന്നെ തിരിച്ചറിയാനാകും. വാഹനം സഞ്ചരിക്കേണ്ട റൂട്ടും നിർത്തേണ്ട സ്റ്റോപ്പുകളും നേരത്തെ അൽഗോരിതം വഴി സെറ്റു ചെയ്തു വെച്ചിരിക്കുന്നതിനാൽ വഴിതെറ്റിപ്പോകുമെന്ന പേടിയോ പാതിവഴിയിൽ നിർത്തിയിടുമെന്ന ആശങ്കയോ വേണ്ടെന്നർഥം. റഡാറുകൾ സ്ഥാപിച്ചിരിക്കുന്ന നിശ്ചിത റൂട്ടുകളിൽ മാത്രമേ ഡ്രൈവറില്ലാ വാഹനങ്ങൾ സഞ്ചരിക്കുകയുള്ളൂ. റഡാറുകളിൽ നിന്നുള്ള സന്ദേശങ്ങൾ സെൻസർ വഴി തിരിച്ചറിഞ്ഞാണ് ഓട്ടോണമസ് വാഹനങ്ങൾ കുതിക്കുക.

ആളില്ലാ വാഹനം അപകടം വരുത്തുമോ?
ഇല്ല എന്ന് നിസ്സംശയം പറയാം. മറ്റു വാഹനങ്ങളെ അപേക്ഷിച്ച് അപകടമുണ്ടാക്കില്ലെന്നത് തന്നെയാണ് ഡ്രൈവറില്ലാ വാഹനങ്ങളുടെ പ്രധാന മേന്മ. നിർദയം കൊല്ലപ്പെടുന്നതിനും അതിഗുരുതരമായി പരിക്കേൽക്കുന്നതിനുമിടയാക്കുന്ന വാഹനാപകടങ്ങൾ ഡ്രൈവർമാരുടെ അശ്രദ്ധയും പാകപ്പിഴകളും കൊണ്ടു സംഭവിക്കുന്നതാണ്. മനുഷ്യർക്ക് സംഭവിക്കാവുന്ന ഒരു തെറ്റും റോബോട്ടിക് ടെക്നോളജിയും നിർമിതബുദ്ധിയും പ്രയോജനപ്പെടുത്തി നിർമിച്ചിരിക്കുന്ന ഓട്ടോണമസ് വാഹനങ്ങൾക്ക് സംഭവിക്കില്ലെന്നാണ് നിർമാതാക്കൾ അവകാശപെടുന്നത്. മാത്രമല്ല, വാഹനം ഓടിക്കാൻ അറിയാത്തവർ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്കെല്ലാം മറ്റൊരാളുടെ സഹായമില്ലാതെ തന്നെ വാഹനവുമായി യാത്ര ചെയ്യാനും ഡ്രൈവർമാരില്ലാത്ത വാഹനങ്ങൾ കൊണ്ടു സാധിക്കും. ഇലക്ട്രിക് എനർജി ഉപയോഗിക്കുന്നതിനാൽ ഭാരിച്ച ഇന്ധനച്ചെവലും താരതമ്യേന കുറക്കാനാകും. ഒപ്പം പരിസ്ഥിതി സന്തുലിത വാഹനങ്ങളെന്ന നേട്ടത്തിലേക്കും ഓട്ടോണമസ് വാഹനങ്ങൾ രാജ്യത്തെ നയിക്കും.

എങ്ങനെ യാത്ര തുടങ്ങാം ?
ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന കാറുകളും പൊതുഗതാഗത സംവിധാനങ്ങളും അധികം വൈകാതെ നിരത്തിലിറക്കാനാണ് ദുബൈ ആർ.ടി.എ ലക്ഷ്യമിടുന്നത്. സ്വകാര്യ കാറുകളാണെങ്കിൽ വാഹനത്തിൽ കയറിയിരുന്ന ശേഷം മുൻഭാഗത്ത്​ കാണുന്ന സ്ക്രീനിൽ തങ്ങളുടെ ലക്ഷ്യസ്ഥാനം രേഖപെടുത്തുകയാണ് വേണ്ടത്. പിന്നെ വായിക്കുകയോ, സിനിമ കാണുകയോ എന്തുമാകാം. ലക്ഷ്യസ്ഥാനത്ത് എത്തിയാൽ വാഹനം സ്വയം നിൽക്കും. പൊതുഗതാഗത സംവിധാനമാണെങ്കിലും ഇതു തന്നെയാണ് ചെയ്യേണ്ട കാര്യം. നേരത്തെ നിശ്ചയിച്ചിരിക്കുന്ന സ്റ്റോപ്പുകളിൽ മാത്രമേ നിർത്തുകയുള്ളൂ.

ഇപ്പോൾ ദുബൈ നിരത്തുകളിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ആർ.ടി.എ ടാക്സികളും ഇത്തരത്തിൽ ഡ്രൈവറില്ലാതെ താമസിയാതെ ഓടിത്തുടങ്ങിയേക്കും. ഇതുമായി ബന്ധപ്പെട്ട മാതൃകകൾ ദുബൈ ഡിജി വേൾഡ് തയ്യാറാക്കി കഴിഞ്ഞു. പലതവണ പരീക്ഷണവും നടത്തി. ഇനി ആപ്പ് വഴി ബുക്ക് ചെയ്ത ടാക്സി വന്നാൽ അതിൽ ഡ്രൈവറെ കാണുന്നില്ലെങ്കിൽ ആശങ്കപെടേണ്ടെന്ന്​ ചുരുക്കം. രണ്ടു വർഷം മുമ്പ് ദുബൈ പറക്കും ടാക്സിയെന്ന പേരിൽ ഹെലികോപ്ടർ ടാക്സിയുടെ പരീക്ഷണവും നടന്നിരുന്നു. പൈലറ്റില്ലാതെ പറത്തുന്ന ഹെലികോപ്ടർ ടാക്സി യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം. അഞ്ച് വർഷത്തിനകം അതും യാഥാർഥ്യമാക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.