ഷാർജ: ഗൾഫിൽ വളരുന്ന മലയാളി കുട്ടികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത പലതുമുണ്ട് ക േരളീയ ജീവിതരീതിയിൽ. ഉരൽ, അമ്മി, വിറകടുപ്പ് ,ആട്ടുകല്ല്, ഉറി, ഉലക്ക, പത്തായം തുടങ്ങി യവ ഗൾഫിലെ കുട്ടികൾക്ക് മാത്രമല്ല കേരളത്തിലെ ഗ്രാമങ്ങളിൽ വളരുന്ന മക്കൾക്ക് പോലും ഇന്ന് അറിഞ്ഞെന്നു വരില്ല. ഇത്തരം വസ്തുക്കളെല്ലാം ഒരുക്കി മനോഹരമായ ഒരു അടുക്കള തീർത്തിരിക്കുകയാണ് ഷാർജ മുവൈലയിലെ സഫാരി മാളിൽ.
പുകപിടിച്ച അടുക്കള ചുവരും വിറകടുപ്പത്തിരിക്കുന്ന മൺചട്ടിയും വാതിലില്ലാത്ത അലമാരയിലെ ഉപ്പ്, മുളക്, പഞ്ചസാര തുടങ്ങിയ സാധനങ്ങളുമെല്ലാം കുട്ടികളെയും മുതിർന്നവരെയും കലർപ്പില്ലാത്ത കാർഷിക കാലത്തിലേക്ക് കൊണ്ടുപോകും. അടുക്കള സാമഗ്രികൾ ലഭിക്കുന്ന ഭാഗത്താണ് ഈ തനി നാടൻ അടുക്കളയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.