ദുബൈ: ഒരു ജനതയുടെ മുഴുവൻ സ്വപ്നങ്ങളും പ്രാർഥനകളും ചിറകാക്കി ബഹിരാകാശത്തേക്ക് കുതിച്ച മേജർ ഹസ്സ അൽ മൻസൂരി ഉൾപ്പെട്ട സംഘം അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ ത ങ്ങളുടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു തുടങ്ങി. ബുധനാഴ്ച യു.എ.ഇ സമയം വൈകീട്ട് 5.56ന് കസാഖ്സ്താനിലെ ബൈകനൂർ കോസ്മോ ഡ്രോമിൽനിന്ന് സോയുസ് എം.എസ് 15 ബഹിരാകാശ പേടകത്തിൽ പുറപ്പെട്ട സംഘം രാത്രി 11.44ന് ബഹിരാകാശ കേന്ദ്രത്തിലെത്തി. എന്നാൽ, വ്യാഴാഴ്ച പുലർച്ച 2.15ന് മാത്രമാണ് സംഘത്തിന് പുറത്തിറങ്ങാനായത്. മർദം സാധാരണ നിലയിൽ എത്തുന്നതിനായാണ് ഇൗ കാത്തിരിപ്പ് വേണ്ടിവന്നത്. പരസ്പരം ആശ്ലേഷിച്ച പര്യവേക്ഷകർ കോസ്മോേഡ്രാമിൽ കാത്തുനിന്ന പ്രിയപ്പെട്ടവർക്ക് സന്ദേശങ്ങളയക്കുകയും ചെയ്തിരുന്നു.
ദൈവത്തിനു നന്ദി, ഞങ്ങൾ സുരക്ഷിതരായി എത്തി, യു.എ.ഇ ജനതക്ക് എെൻറ അഭിവാദ്യങ്ങൾ ഇതായിരുന്നു ഹസ്സയുടെ ആദ്യ സന്ദേശം. സ്വതേ പുഞ്ചിരിക്കാരനായ ഹസ്സ അതീവ ഉത്സാഹത്തിലും സന്തോഷത്തിലുമാണെന്ന് അവിടെ നിന്നയച്ച ചിത്രങ്ങളിൽനിന്ന് വ്യക്തമാവുന്നു. ബഹിരാകാശ കേന്ദ്രത്തിൽനിന്ന് വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് ഹസ്സ യു.എ.ഇ ജനതയുമായി സംവദിക്കും. അൽ ഖവാനീജിലെ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിൽനിന്ന് സ്കൂൾ വിദ്യാർഥികൾ, വ്യക്തികൾ, സംഘങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ തങ്ങളുടെ ഹീറോയോട് ബഹിരാകാശത്തെ വിവരങ്ങൾ തിരക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് ചോദ്യങ്ങൾ ചോദിക്കാൻ അവസരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.