അബൂദബി: രാജ്യവ്യാപകമായി റോഡപകട മരണനിരക്ക് കുറക്കാനുള്ള ലക്ഷ്യത്തിെൻറ ഭാഗമാ യി അബൂദബി പൊലീസ് ആക്സിലറേറ്റർ പദ്ധതിയുമായി രംഗത്ത്. 2021ഓടെ ട്രാഫിക് അപകട മരണനിര ക്ക് ലക്ഷത്തിൽ മൂന്ന് എന്ന നിലയിലേക്ക് കുറക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം മൂന്നാം പാദത്തിൽ റോഡപകട മരണങ്ങളുടെ എണ്ണം 25 ശതമാനം കുറക്കാനും ശ്രമിക്കുന്നതായി അബൂദബി ടാഫിക്-പട്രോൾസ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് ദാഹി അൽ ഹുമൈരി അറിയിച്ചു.
ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് അബൂദബി എമിറേറ്റിലെ റോഡുകളിൽ ആവശ്യമായ എൻജിനീയറിങ് ക്രമീകരണങ്ങൾ മെച്ചപ്പെടുത്തുന്ന ജോലികൾ ഗതാഗത വകുപ്പ്, നഗര ആസൂത്രണ വകുപ്പ്, മുനിസിപ്പാലിറ്റികൾ എന്നിവയുമായി ഏകോപിപ്പിച്ചാണ് നടപ്പാക്കുന്നത്. തിക്കിത്തിരക്കിയുള്ള യാത്ര, അമിത വേഗം, റോഡ് ഉപയോക്താക്കൾ മറ്റുള്ളവരെ പരിഗണിക്കാതിരിക്കൽ എന്നിവയാണ് ഏറ്റവും പ്രധാന റോഡപകട മരണകാരണങ്ങളെന്നാണ് കണ്ടെത്തിയത്. അബൂദബി ഗതാഗത വകുപ്പിനു കീഴിലെ പൊതുഗതാഗത ബസുകളിൽ കാൽനട-സൈക്കിൾ യാത്രക്കാരുടെ സുരക്ഷയും റോഡപകടങ്ങൾ സംബന്ധിച്ച ബോധവത്കരണ വിഡിയോകളും പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.