ദുബൈ: സാഹസികരായ രണ്ട് ഇമറാത്തി സഹോദരങ്ങളും മൂന്ന് പറക്കും റോബോട്ടുകളും പൗരാ ണികതയുടെ ശിഖരങ്ങളുള്ള ഗാഫ് മരവും ഉൾക്കൊള്ളുന്ന എക്സ്പോ 2020 ഭാഗ്യചിഹ്നങ്ങളെ പ്ര ഖ്യാപിച്ചു. ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നടന്ന വർണാഭമായ ചടങ്ങിൽ നൂറുകണക്കിന് കുഞ ്ഞുങ്ങളെ സാക്ഷിയാക്കി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമ ായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ചിഹ്നങ്ങളുടെ അനാവരണം നിർവഹിച്ചു.
ശാസ്ത്രകുതുകിയായ എട്ടു വയസ്സുകാരി ലത്തീഫ, ഒരു വയസ്സ് മൂത്ത സഹോദരൻ റാഷിദ്, അവർക്ക് ഉപദേശ നിർദേശങ്ങൾ നൽകുന്ന സലാമ എന്ന ഗാഫ് മരം, കൂട്ടുകാരായ അലിഫ്, ഒപ്തി, ടെറാ എന്നീ യന്ത്രമനുഷ്യർ എന്നിവ ഇനി എക്സ്പോ അടയാളമായി നിറയും. ചലനക്ഷമത, അവസരങ്ങൾ, സുസ്ഥിരത എന്നിങ്ങനെയുള്ള എക്സ്പോയുടെ മൂന്ന് പ്രധാന പവലിയനുകളെയാണ് മൂന്ന് റോബോട്ടുകൾ പ്രതിനിധാനം ചെയ്യുക. ടെറ നമ്മളും പ്രകൃതിയും തമ്മിലെ ബന്ധത്തെയും അലിഫ് സാേങ്കതിക വിദ്യയുമായുള്ള ബന്ധത്തെയും സൂചിപ്പിക്കുേമ്പാൾ മനുഷ്യർ പരസ്പരമുള്ള ബന്ധത്തെയാണ് ഒപ്തി പ്രതിനിധാനം ചെയ്യുക. മാറ്റത്തിെൻറ കാറ്റ് എന്ന് പേരിട്ട വിഡിയോയിലൂടെയാണ് ഭാഗ്യചിഹ്നങ്ങളുടെ വിവരങ്ങൾ പങ്കുവെക്കപ്പെട്ടത്.
ശുദ്ധ ഉൗർജം, മികച്ച സാേങ്കതിക പദ്ധതികൾ എന്നിവക്കായ നൂതനാശയങ്ങളുടെയും പുതു സാേങ്കതിക വിദ്യയുടെയും ആചാര്യന്മാരുടെ ഒത്തുചേരലിനും എക്സ്പോ വേദിയാകുമെന്ന് വിഡിയോ വിശദീകരിക്കുന്നു. ഉയരാനുള്ള ആഗ്രഹങ്ങളുടെ ലോകഭാഷയിലാണ് ഇൗ ചിഹ്നങ്ങൾ സംവദിക്കുന്നതെന്ന് എക്സ്പോ ഉന്നത സമിതി ചെയർമാൻ ശൈഖ് അഹ്മദ് ബിൻ സഇൗദ് ആൽ മക്തും ചൂണ്ടിക്കാട്ടി. കുട്ടികളിലേക്കും അതുവഴി സമൂഹത്തിലേക്കും എക്സ്പോയുടെ സന്ദേശം ഏറ്റവും മികച്ച രീതിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തിൽ ഏറെ ചർച്ചകൾക്കും വിശകലനങ്ങൾക്കും ശേഷമാണ് ഇൗ ഭാഗ്യചിഹ്നങ്ങൾ രൂപപ്പെടുത്തിയെതന്ന് എക്സ്പോ ചടങ്ങുകളുടെ ക്രിയേറ്റിവ് ഡയറക്ടർ അംന അബുൽഹൂൽ വ്യക്തമാക്കി. ഒന്നോ രണ്ടോ ചിഹ്നങ്ങളാണ് സാധാരണ പരിപാടികളിൽ ഉണ്ടാവുകയെങ്കിൽ അഞ്ച് കഥാപാത്രങ്ങളെയാണ് ഇവിടെ അണിനിരത്തുന്നത്.
കുടുംബ ജീവിതത്തിനും മൂല്യങ്ങൾക്കും ഇമറാത്തി സമൂഹത്തിലുള്ള പ്രാധാന്യത്തെ ഉയർത്തിക്കാണിക്കാനാണിത്. നൂറ്റാണ്ടുകളായി രാജ്യത്തിെൻറ സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നി നിൽക്കുന്ന ഗാഫ് ഒരു മരമുത്തശ്ശിയാണ്. ഇൗ മരത്തിെൻറ നിർദേശങ്ങളിലൂടെയാണ് ലത്തീഫയും റാഷിദും മുന്നോട്ടുപോകുന്നത്. സഹായത്തിനായി മിടുക്കൻ റോബോട്ടുകളും. എക്സ്പോ സന്ദേശവുമായി ഇൗ ഭാഗ്യചിഹ്നങ്ങൾ കഥാപാത്രമാകുന്ന കൂടുതൽ ലഘുചിത്രങ്ങൾ വരുംമാസങ്ങളിൽ പുറത്തിറങ്ങും. 2020 ഒക്ടോബർ 20ന് ദുബൈയിൽ ആരംഭിക്കുന്ന എക്സ്പോ 2021 ഏപ്രിൽ 10 വരെ തുടരും. 192 രാജ്യങ്ങളിൽനിന്നുള്ള 25 ദശലക്ഷം സന്ദർശകരെയാണ് ദുബൈ കാത്തിരിക്കുന്നത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്, എക്സ്പോ ഡയറക്ടർ ജനറലും സഹമന്ത്രിയുമായ റീം അൽ ഹാഷിമി തുടങ്ങിയവരും പ്രകാശന ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.