ഷാർജ: യു.എ.ഇയിൽ നിന്ന് ഒമാനിലേക്കുള്ള വഴിയിലാണ് ഷാർജയുടെ ഉപനഗരമായ അൽ മദാം. ബദാ യർ മരുഭൂമിയുടെ പീതവർണമാർന്ന ഉയർച്ച താഴ്ച്ചകൾക്കിടയിലൂടെ നടക്കുന്ന കാറ്റും ഗ ാഫ് മരച്ചോട്ടിൽ കഥ പറഞ്ഞ് നിൽക്കുന്ന ഒട്ടകങ്ങളും ഒരു മുന്നറിയിപ്പുമില്ലാതെ കർഫ് യു പ്രഖ്യാപിക്കുന്ന പൊടിക്കാറ്റും ഈ നഗരത്തിെൻറ പ്രത്യേകതയാണ്. എവിടേക്ക് തിരിഞ്ഞ ാലും മരുഭൂമി കാഴ്ച്ചയിലേക്ക് പാഞ്ഞുകയറും. മനസിൽ നിന്ന് പിന്നെ അത് പിരിഞ്ഞ് പോകുകയേ യില്ല. യു.എ.ഇയിൽ നിന്ന് ഒമാനിലേക്കുള്ള ദീർഘയാത്രയിലെ ഇടതാവളമാണ് അൽ മദാം. മലയാളി കളാണ് ഇവിടെയുള്ള കച്ചവടക്കാരിൽ അധികവും.
പാട്ടും മധുരവും വിൽക്കുന്ന കടകൾ മദാ മിെൻറ മാത്രം പ്രത്യേകതയാണ്. മദാമിലേക്ക് ആദ്യമായെത്തുന്നവരെ ഏറെ ആകർഷിക്കുക ഇവ ിടെയുള്ള മിഠായി തെരുവാണ്. 40ഓളം മിഠായി കടകളാണ് ഈ കൊച്ചു പട്ടണത്തിലുള്ളത്. രണ്ട് പതിറ്റാണ്ട് മുമ്പ് മലപ്പുറം തിരുന്നാവായ സ്വദേശി കുഞ്ഞാപ്പുട്ട്യാക്കയാണ് ഈ മധുരത്തിെൻറ തൈ മദാമിൽ ആദ്യമായി നട്ടത്. മിഠായികൾക്ക് പുറമെ, ബദാം, പിസ്ത, കശുവണ്ടി, ഏലക്ക, ഗ്രാമ്പു, കറുകപ്പട്ട, ജാതിക്ക, ജാതി പത്രി, തക്കോലം, അറബി ബിരിയാണിയിലെയും മറ്റും ചേരുവയായ ഉണക്കിയ ചെറുനാരങ്ങ, മുന്തിരി, കട്ടത്തൈര്, നെയ്യ്, ബേക്കറി പലഹാരങ്ങൾ, കായ വറുത്തത്, വിവിധ തരം കടലകൾ, ചെമ്മീൻ തുടങ്ങിയവയെല്ലാം കുഞ്ഞാപ്പുട്ട്യാക്ക കടയിൽ നിരത്തിയപ്പോൾ സ്വദേശികളുടെയും ഒമാനികളുടെയും പ്രവാസികളുടെയും തിരക്കായി.
കടയിലെ ചില്ലലമാരയിൽ വെച്ച കോഴിക്കോടൻ ഹലുവ കണ്ട് ഇതെന്താണപ്പ എന്ന മട്ടിൽ വായും പൊളിച്ച് നിന്ന സായിപ്പിനോട് കുഞ്ഞാപ്പുട്ട്യാക്ക പറഞ്ഞു, ഇറ്റ് ഈസ് സ്വീറ്റ് മീറ്റ്. പണ്ട് കോഴിക്കോട് മിഠായി തെരുവിലെ ഹൽവയെ സായിപ്പ് സ്നേഹപൂർവ്വം വിളിച്ച പേരാണ് കുഞ്ഞാപ്പുട്ട്യാക്ക സായിപ്പിന്റെ സംശയം തീർക്കാൻ തിരിച്ച് ഉപയോഗിച്ചത്. കുഞ്ഞാപ്പുട്ട്യാക്കാടെ മറുപടിയിൽ വീണ സായിപ്പ് ഇഷ്ടം പോലെ മിഠായിയും മറ്റും വാങ്ങിയാണ് സീയു എന്നും പറഞ്ഞും പോയത്. ഇതിനിടയിൽ മദാമിൽ മിഠായികടകൾ പെരുകാൻ തുടങ്ങി. റോഡിെൻറ ഇരുകരകളിലും മധുരം വളർന്നു പന്തലിച്ചു. മദാം തെരുവിനെ മലയാളികളോടൊപ്പം തന്നെ തദ്ദേശീയരും സ്വീറ്റ് മീറ്റ് സ്ട്രീറ്റ് (മിഠായി തെരുവ്) എന്ന് വിളിക്കാൻ തുടങ്ങി.
മദാമിലെ മിഠായിയുടെ രുചിയും വില കുറവും അറിഞ്ഞ് വിവിധ പ്രദേശങ്ങളിൽ നിന്ന് മലയാളികളും എത്താൻ തുടങ്ങി. ഇഷ്ടം പോലെ കടകൾ, മികച്ച രുചി, മിതമായ വില എന്നിവയാണ് പ്രവാസികളെ പ്രധാനമായും ആകർഷിക്കുന്നത്. നാട്ടിലേക്ക് പോകുന്ന പ്രവാസികളുടെ കൈയിലൊരു അഞ്ച് കിലോയെങ്കിലും മദാം മധുരം കാണും. ആനമങ്ങാട് സ്വദേശി ഷിഹാബ്, പുറത്തൂർ സ്വദേശി ഗഫൂർ, പുത്തൻത്തെരു സ്വദേശി ഷിഹാബ്, പുറത്തൂർ സ്വദേശി റാഫി, അബു പോത്തനൂർ, അഷ്റഫ് പാണ്ടിമറ്റം, തുവ്വക്കാട് സ്വദേശികളായ നിസാർ, ഷറഫു, കോഴിക്കോട് ഫറൂക്ക് സ്വദേശി മുജീബ് തുടങ്ങിയവർ മദാമിലെ തഴക്കവും പഴക്കവും ചെന്ന കച്ചവടക്കാരാണ്. സ്വീറ്റ് മീറ്റ് സ്ട്രീറ്റിന് വിത്ത് പാകിയ കുഞ്ഞാപ്പുട്ട്യാക്ക കച്ചവടം മതിയാക്കിയെങ്കിലും പിൻതലമുറ അത് ഉത്തരവാദിത്വത്തോടെ തന്നെ ഏറ്റെടുത്തു. ഒരു ചാക്ക് ഉണങ്ങിയ ചെറുനാരങ്ങ അറബികൾ വാങ്ങുന്നത് കണ്ടാൽ മലയാളി അതിശയിച്ച് നിൽക്കുന്നത് കാണാം.
ഇതിലെന്താ ഇത്രക്ക് അതിശയിക്കാൻ എന്ന മട്ടിൽ മരുഭൂമിക്കും റോഡിനും ഇടയിൽ സ്ഥാപിച്ച വേലിക്കരികിൽ ഒട്ടകം വന്നുനിൽക്കും. ഹജ്ജർ പർവതം കടന്ന് വരുന്ന കാറ്റ് ബദായർ മരുഭൂമിയിലെത്തിയാൽ അത് ആദ്യം അറിയുന്നത് മദാമുകാരാണ്. കറുത്ത പാതയിൽ കാറ്റ് മണൽ ചിത്രങ്ങൾ വരക്കാൻ തുടങ്ങും. ഒമാനുമായി അതിർത്തി പങ്കിടുന്ന പ്രദേശം കൂടിയാണ് മദാം. രണ്ട് രാജ്യങ്ങളിലെയും ബദുക്കൾ ഈ പ്രദേശത്ത് ധാരാളമുണ്ട്. മധുരത്തിനോടൊപ്പം തന്നെ ശുദ്ധ സംഗീതവും ഇഷട്ടപ്പെടുന്നവരാണ് ഇവർ. ഓഡിയോ കാസറ്റുകൾ തേടി മദാമിലെത്തുന്ന ഇവരെ കച്ചവടക്കാർ നിരാശരാക്കാറില്ല.
കാസറ്റുകളുടെ സുവർണ കാലഘട്ടത്തെ മദാമിവെ കച്ചവടക്കാർ ഇന്നും നെഞ്ചോട് ചേർത്താണ് സംരക്ഷിക്കുന്നത്. ഒമാനിൽ ആകാശം മേഘാവൃതമായാൽ മദാമിലെ താപനിലയും മാറും. ഹജ്ജർ മലകൾ കടന്ന് വരുന്ന കാറ്റിൽ സൗഹൃദത്തിന്റെ നശീദികൾ പൂക്കും. യാത്രക്കാരായ ഒമാനികളാണ് മദാമിലെ കച്ചവടക്കാരുടെ പ്രതീക്ഷ. കുടുംബസമ്മേതമാണ് ഒമാനികൾ എത്തുക. വീട്ടിലേക്കുള്ളതെല്ലാം വാഹനത്തിൽ കുത്തി നിറച്ചുള്ള ഇവരുടെ യാത്ര, പണ്ട് ഒട്ടക പുറത്തുള്ള കച്ചവട യാത്രയുടെ ആധുനിക പതിപ്പാണ്.
പെരുന്നാൾ രാവിലെ കച്ചവടം
പെരുന്നാളിനോടനുബന്ധിച്ചാണ് അറബികൾ കൂടുതലായും സാധനങ്ങൾ വാങ്ങാനെത്തുക. പെരുന്നാളിന് മാത്രം ആസ്വദിക്കുന്ന മദ്ഹ് ഗാനങ്ങളും സാധനങ്ങളോടൊപ്പം ഇവർ കൊണ്ടുപോകും. സംഗീതം മാറ്റിവെച്ചൊരു ജീവിതം ഇവർക്കില്ല. അറബ് സംഗീത ശാഖയിലാകട്ടെ ഓരോ ആഘോഷത്തിനും പ്രത്യേക ഗാനങ്ങളുണ്ട്. വാഹനങ്ങളിൽ ഇപ്പോഴും ഓഡിയോ കാസറ്റുകൾ ഉപയോഗിക്കുന്ന അറബികളുണ്ട്. 77ൽ വിട്ടുപിരിഞ്ഞ അബ്ദുൽ ഹലീം ഹഫീസും മറ്റും ഇവരുടെ വാഹനങ്ങളിൽ ഇപ്പോഴും നിറുത്താതെ പാടുന്നു. പാട്ടിെൻറ ബഹറും കടന്ന് അലി ബഹർ എത്തുന്നു.
പെരുന്നാളിന് ബിരിയാണിക്കുള്ള സാധനങ്ങളോടൊപ്പം തന്നെ മിഠായികളും അറബികൾ ധാരാളമായി വാങ്ങും. പെരുന്നാളിന് മധുരവുമായിവിരുന്ന് പോകുന്നത് അറബികളുടെ മാറാത്ത ശീലമാണ്. മദാമിലെ ഗോസ്റ്റ് വില്ലേജ് പ്രസിദ്ധമാണ്. വർഷങ്ങൾക്ക് മുമ്പ് ഒരു ഗോത്രം ഒഴിഞ്ഞുപോയ പ്രദേശമാണിത്. വീടുകളും പള്ളികളും ആളില്ലാതെ കിടക്കുന്നത് കണ്ടപ്പോൾ കാറ്റിന് സഹിച്ചില്ല. അത് മരുഭൂമിയെയും കൂട്ടി വീടുകളിലും പള്ളികളിലും കയറി താമസം ആരംഭിച്ചു. ഇടക്ക് ഒട്ടകങ്ങളും ഒട്ടക പക്ഷികളും വിരുന്നിനെത്തി. ഇപ്പോൾ വീടിന്റെ മേൽകൂരയിൽ വരെ എത്തിയിരിക്കുന്ന മരുഭൂമിയുടെ വാസം. മദാമിലെ മധുരമുള്ള കച്ചവടം സാധാരണ ദിവസങ്ങളിൽ പുലർച്ചെ ഒരു മണി വരെ നീളും. ആഘോഷ ദിവസങ്ങളിൽ ഇതിന് പിന്നെയും നീളം കൂടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.