ദുബൈ: യു.എ.ഇയിലേക്ക് പറക്കാൻ ടിക്കറ്റെടുക്കും മുൻപേ യു.എ.ഇ ഡ്രൈവിങ് ലൈസൻസ് നേടാനാവശ്യമായ പരിശീലനം ഇന്ത്യയി ൽ നിന്നു തന്നെ ലഭ്യമാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അതിവേഗം പുരോഗമിക്കുന്നു. കേന്ദ്ര സർക്കാറിനു കീഴിലെ ന ാഷനൽ സ്കിൽ ഡവലപ്മെൻറ് കോർപ്പറേഷൻ (എൻ.എസ്.ഡി.സി) യു.എ.ഇയിലെ മുൻനിര ഡ്രൈവിങ് പരിശീലന കേന്ദ്രമായ എമിറേറ്റ സ് ഡ്രൈവിങ് ഇൻസ്റ്റിട്യൂട്ട്, യൂത്ത് ചേംബർ ഒാഫ് കൊമേഴ്സ് (വൈ.സി.സി) എന്നിവയുടെ സംയുക്താഭിമുഖ്യത്തില ാണ് പദ്ധതി സാക്ഷാൽക്കരിക്കുന്നത്. ഏതാനും മാസങ്ങൾക്കകം പദ്ധതി യാഥാർഥ്യമാവും. ഇന്ത്യയിൽ നിന്ന് പരിശീലനം നേട ി യു.എ.ഇയിൽ എത്തി റോഡ് പരിചയവും പരീക്ഷയും പൂർത്തിയാക്കിയാൽ ലൈസൻസ് കിട്ടും വിധമാണ് ക്രമീകരണം.
തിയറി ക്ലാസ്, യാർഡ് ടെസ്റ്റ്, ഓൺലൈൻ പരീക്ഷ എന്നിവയാകും പരിശീലിപ്പിക്കുക. ദുബൈയിൽ സ്മാർട്ട് യാർഡ് ടെസ്റ്റ് നിലവിൽ വന്നതിനാൽ ഇന്ത്യയിൽ നടക്കുന്ന ടെസ്റ്റ് ഇവിടെയിരുന്ന് നിരീക്ഷിക്കുവാനും നിയന്ത്രിക്കുവാനും സാധിക്കും. കേരളത്തിൽ നാലിടത്ത് ഉൾപ്പെടെ ഇന്ത്യയിലെ 20 കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുക. ഇതിനു മുന്നോടിയായി രാജസ്ഥാനിലും ഡൽഹിയിലും സജ്ജമാക്കിയ പരിശീലന കേന്ദ്രങ്ങളിൽ യു.എ.ഇ സംഘം എത്തി പരിശോധന നടത്തി. യു.എ.ഇയിൽ പല ജോലികൾക്കും അടിസ്ഥാന യോഗ്യതകളിലൊന്നായി ഡ്രൈവിങ് ലൈസൻസിനെ എണ്ണുന്നുണ്ട്്. എന്നാൽ, നാട്ടിൽ സ്ഥിരമായി വാഹനം ഒാടിക്കുന്നവർക്കു പോലും പലപ്പോഴും ഇവിടെ ലൈസൻസ് നേടൽ എളുപ്പമാവാറില്ല. യു.എ.ഇയിൽ എത്തി ക്ലാസുകൾ പൂർത്തിയാക്കി ടെസ്റ്റിനെത്തുേമ്പാേഴക്കും കാലതാമസമെടുക്കും. ആ പ്രതിസന്ധി ലഘൂകരിക്കുന്നതിനൊപ്പം സാമ്പത്തികമായും ഏറെ ലാഭകരമാവും ഇന്ത്യയിലെ പരിശീലനം എന്നാണ് കണക്കുകൂട്ടൽ.
ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് എത്തുന്ന ഉദ്യോഗാർഥികൾക്ക് നൈപുണ്യവികസനം ഉറപ്പാക്കുമെന്ന് ഇരുരാജ്യങ്ങളുടെയും മാനവ വിഭവശേഷി മന്ത്രി തല ചർച്ചയിൽ ധാരണയിലെത്തിയിരുന്നു. പല തൊഴിലധിഷ്ഠിത^ ഡിപ്ലോമ കോഴ്സുകളുടെയും സിലബസിൽ ഡ്രൈവിങും ഉൾപ്പെടുന്നുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള യു.എ.ഇ രീതിയിൽ പരിശീലനം നൽകിയാൽ അത് വിദ്യാർഥികൾക്ക് വിദേശേജാലിക്ക് ശ്രമിക്കുേമ്പാഴും പ്രയോജനകരമായി മാറും. അടിസ്ഥാന^പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങൾക്ക് ഡ്രൈവിങ് പരിശീലനത്തിനുള്ള തുക എൻ.എസ്.ഡി.സി നൽകും. എക്സ്പോ 2020ന് മുന്നോടിയായി ദുബൈയിൽ നൂറുകണക്കിന് ടാക്സി ഡ്രൈവർമാർക്ക് തൊഴിലവസരമുണ്ട്. റോഡ് ഗതാഗത അേതാറിറ്റി (ആർ.ടി.എ) ആയിരത്തിലധികം ബസ് ഡ്രൈവർമാരെയാണ് പുതുതായി നിയോഗിക്കാൻ ആലോചിക്കുന്നത്. നാട്ടിൽ നിന്ന് യു.എ.ഇ രീതിയിലെ ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കി എത്തുന്നവർക്ക് ഇത്തരം അവസരങ്ങളും പ്രയോജനപ്പെടുത്താനാവും.
പരിശീലന സൗകര്യത്തിന് എടപ്പാളിൽ യു.എ.ഇ മോഡൽ റോഡ് പണിയും
യു.എ.ഇ ഡ്രൈവിങ് പരിശീലനം ആരംഭിക്കുന്നതിന് ഇന്ത്യൻ കേന്ദ്രങ്ങളിൽ അതി വിപുലമായ സൗകര്യങ്ങളും സജ്ജീകരണങ്ങളുമാണ് ഒരുക്കേണ്ടത്. എടപ്പാൾ കണ്ടനകത്ത് പരിശീലന കേന്ദ്രം സജ്ജമാക്കുന്ന ഐ.ഡി.ടി.ആർ യു.എ.ഇയിലേതിന് സമാനമായ റോഡ് ആണ് ഇതിനായി തയ്യാറാക്കാനൊരുങ്ങുന്നത്. എമിറേറ്റ്സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ സാേങ്കതിക വിദഗ്ധർ ഇവിടെയെത്തി ഭൗതിക സാഹചര്യങ്ങളെക്കുറിച്ച് രൂപരേഖ തയാറാക്കുമെന്നറിയുന്നു. യു.എ.ഇയിലെ ഡ്രൈവിങ്ങിന് നേർവീപരിതമാണ് ഇന്ത്യയിലേതെന്നതിനാൽ യാർഡ് ടെസ്റ്റിന് ഗതാഗതനിയമത്തിൽ ചില ഭേദഗതികൾ ആവശ്യമാണെന്ന് ഐ.ഡി.ടി.ആർ ജോയൻറ് ഡയറക്ടർ എം.എൻ. പ്രഭാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.