ഷാർജ: അന്താരാഷ്ട്ര നിലവാരത്തോടെ ഒരുക്കുന്ന ഖോർഫക്കാൻ കോർണിഷിെൻറ ആദ്യഘട്ടം പ ൂർണതയിലേക്ക് എത്തുകയാണെന്നും സെപ്തംബറിൽ ഇത് ഷാർജ നിക്ഷേപ വികസന അതോറിറ്റിക്ക് ( ശുരൂക്ക്) കൈമാറുമെന്നുംഎഞ്ചിനീയറിങ് വിഭാഗം പറഞ്ഞു.
മേഖലയുടെ വികസന കുതിപ്പിൽ സുപ്രധാന പങ്കായിരിക്കും അന്താരാഷ്ട്ര നിലവാരത്തോടെ ഒരുക്കുന്ന കോർണിഷും അനുബന്ധ സ്ഥാപനങ്ങളും വഹിക്കുക. തുറമുഖം മുതൽ കോർണിഷ് സ്ക്വയർ വരെ നീളുന്ന പദ്ധതിയിൽ 17 ഓളം വാണിജ്യ യൂണിറ്റുകളും നിരവധി അന്താരാഷ്ട്ര കഫേകളും റെസ്റ്റോറൻറുകളും വിനോദ^വിശ്രമ സേവന സൗകര്യങ്ങളും ഉൾപ്പെടുന്നു.
ഫുട്ബാൾ, ബാസ്ക്കറ്റ് ബാൾ, വോളിബാൾ കോർട്ടുകൾ, സൈക്കിൾ പാത, നടപ്പാതകൾ, കുടുംബ വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികളുടെ കളിസ്ഥലങ്ങളും സമുദ്രജല ഗെയിമുകളും ഒരുക്കുന്നുണ്ട്. ചിത്രങ്ങൾ അഴക് വിരിക്കുന്ന ചുവരുകളും, പൂക്കളും പുൽമേടുകളും പൂർണതയിൽ എത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.