?????????

കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: ഹൃദയാഘാതംമൂലം മലയാളി റിയാദിൽ മരിച്ചു. റിയാദ് കിങ്​ ഖാലിദ് വിമാനത്താവളത്തിൽ മിത്​സുബിഷി കമ്പനി ടെക്നീഷ്യനായി ജോലിചെയ്യുന്ന കണ്ണൂർ വാരം ചതുരകിണർ സ്വദേശി ഷൗക്കത്താണ് (52) അൽഹമ്മാദി ആശുപത്രിയിൽ മരിച്ചത്. ശനിയാഴ്​ച രാത്രി നെഞ്ചുവേദനയെ തുടർന്ന് റിയാദിലെ അൽഹമ്മാദി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരു​െന്നങ്കിലും ഞായറാഴ്​ച പുലർച്ചയോടെ മരിക്കുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ്​ രണ്ടു മണിക്കൂറിനുശേഷമായിരുന്നു മരണം. 25 വർഷമായി റിയാദിൽ ജോലി ചെയ്യുന്നു.

കുടുംബവും റിയാദിലുണ്ട്. നാറാത്ത് സ്വദേശിനി കെ.ടി. സഫൂറയാണ്​ ഭാര്യ. മക്കൾ: സവാദ്, ഫാത്തിമ, സഹല, ഷാംഹുൻ. മൃതദേഹം റിയാദിൽ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു. കണ്ണൂർ ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ ‘കിയോസി’​​െൻറ സജീവ പ്രവർത്തകനായിരുന്നു. നിര്യാണത്തിൽ കിയോസ്‌ ഭാരവാഹികൾ അനുശോചിച്ചു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.