ഖരീഫ്​ സഞ്ചാരികൾ മാന്യമായ വസ്​ത്രം ധരിക്കണം –ഒമാൻ ടൂറിസം വകുപ്പ്​

മസ്കത്ത്: ഖരീഫ് സീസണിൽ സലാല സന്ദർശിക്കാനെത്തുന്നവരോട് സലാലയുടെ സംസ്കാരവും പാരമ്പര്യവും മാനിക്കണമെ ന്നും മാന്യമായ വസ്ത്ര ധാരണം നടത്തണമെന്നും ടൂറിസം മന്ത്രാലയം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ആരംഭിച്ച ഖരീഫ് സീസണി ൽ ദോഫാറിൽ എത്തുന്നവർക്കായി മന്ത്രാലയം നടത്തുന്ന ബോധവത്​കരണ കാമ്പയി​​​െൻറ ഭാഗമായാണ്​ നിർദേശം. സന്ദർശകർക്ക ായി 50,000 ലധികം ലഘുലേഖകൾ വിതരണം ചെയ്യുമെന്ന് മന്ത്രാലയം ബോധവത്​കരണ വിഭാഗം ഡയറക്ടർ അമീന അൽ ബലൂഷി പറഞ്ഞു.
അതിർ ത്തികളിലെ വിവിധ ടൂറിസം സ​​െൻററുകൾ വഴിയാണ് ലഘുലേഖകൾ വിതരണം ചെയ്യുക. അതോടൊപ്പം ഗതാഗത കമ്പനികളോട്​ ഇൗ സന്ദേശങ്ങൾ ബസിലെ സ്ക്രീനിൽ പ്രദർശിപ്പിക്കാനും ആവശ്യപ്പെടുന്നുണ്ട്. മാന്യമായ രീതിയിൽ വസ്ത്രം ധരിക്കൽ ഇസ്​ലാമിക ആചാരങ്ങളിലും പാരമ്പര്യങ്ങളിലും ഏറെ പ്രധാന്യമുള്ളതാണ്​. വിനോദ സഞ്ചാര കേന്ദ്രങ്ങളിെലത്തുന്നവരുടെ വസ്ത്രധാരണം ഇത്തരം മേഖലകളിൽ താമസിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാവരുതെന്നും അമീന അൽ ബലൂഷി പറഞ്ഞു.

വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന താമസക്കാരുടെ ചിത്രങ്ങളെടുക്കുന്നതിന് മുമ്പ് അവരുടെ സമ്മതം നേടണം. അവരുടെ സമ്മത മില്ലാതെ ചിത്രങ്ങൾ എടുക്കരുതെന്നും അവർ മുന്നറിയിപ്പ് നൽകി. അതോടൊപ്പം സലാലയുടെ പ്രകൃതി സൗന്ദര്യം സംരക്ഷിക്കരമെന്നും ഇവക്ക് ഹാനിയുണ്ടാക്കുന്ന ഒന്നും ചെയ്യരുതെന്നും ലഘുലേഖയിലുണ്ട്. ദോഫാർ പ്രകൃതി സൗന്ദര്യത്തിൽ ഒമാനിൽ ഒന്നാം സ്ഥാനത്തുള്ള ഗവർണറേറ്റും സന്ദർശകരുടെ പ്രധാന ആകർഷണ കേന്ദ്രവുമാണ്. ഇൗ സൗന്ദര്യം കാത്ത് സുക്ഷിക്കാൻ ബോധവത്​കരണ കാമ്പയിന് കഴിയുമെന്ന് മന്ത്രാലയം കരുതുന്നു. വിനോദ സഞ്ചാരികളെ നിരന്തരം ആകർഷിക്കാൻ കഴിയുന്ന രീതിയിലുള്ള നിക്ഷേപം സലാലയിൽ നടത്താൻ മന്ത്രാലയം ശ്രമിക്കും. ഇൗ ലക്ഷ്യം മുമ്പിൽ കണ്ട് എല്ലാ സീസണിലും മന്ത്രാലയം ബോധവൽകരണം നടത്താറുണ്ട്. ലഘു ലേഖകളും സമൂഹിക മാധ്യമങ്ങളും ഇതിനായി ഉപയോഗപ്പെടുത്താറുണ്ട്. കാമ്പയിന് അനുകൂലമായ പ്രതികരണമാണ് സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നും ലഭിക്കുന്നത്.

സലാലയിലെത്തുന്നവർ ഹോട്ടലുകളിലെ താമസം മുൻ കൂട്ടി ബുക്ക് ചെയ്യുന്നത് അവസാന നിമിഷത്തിലെ പൊല്ലാപ്പുകൾ ഒഴിവാക്കാൻ സഹായിക്കും. ഖരീഫ്​ സീസണിൽ ഹോട്ടലുകളിൽ ഏറെ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ്​ താമസത്തിന്​ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനാണ്​ നടപടി. സലാലയിൽ 34 ഹോട്ടലുകളാണ് ഇപ്പോഴുള്ളത്. നേരിേട്ടാ ടൂറിസം മന്ത്രാലയത്തി​​െൻറ വെബ് സൈറ്റ് വഴിയോ ഹോട്ടലുകൾ മുൻ കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

സലാല സന്ദർശിക്കുന്നവർ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. വിനോദ സഞ്ചാര മേഖലകളിേലക്ക് കയറും മുമ്പ് വണ്ടിയുടെ ടയറുകൾ അടക്കമുള്ള ഭാഗങ്ങൾ ശരിയായി പരിശോധിക്കണം. പർവതങ്ങളിൽ വണ്ടിയോടിച്ച് കയറ്റുന്നവർ ഫോർവീലർ വണ്ടികൾ ഉപയോഗിക്കണം. ചാറൽ മഴ മൂലമുണ്ടാവുന്ന റോഡിലെ നനവിൽ വണ്ടികൾ വഴുതുന്നത് ഒഴിവാക്കാൻ ഇത് സഹായകമാവും. പച്ച പിടിച്ച ഭാഗങ്ങൾ വാഹനങ്ങൾ ഒാടിക്കരുതെന്നും ഇത് പ്രകൃതി സൗന്ദര്യത്തെ നശിപ്പിക്കുമെന്നും അമീന പറഞ്ഞു. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. ടൂറിസ്​റ്റ്​ കേന്ദ്രങ്ങളും വൃത്തിയും വെടിപ്പും കാത്ത് സൂക്ഷിക്കണമെന്നും ലഘുലേഖയിൽ ആവശ്യപ്പെടുന്നുണ്ട്.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.