ദുബൈ:പക്ഷാഘാതം ബാധിച്ച് അബൂദബി മുസ്സഫയിലെ ലൈഫ് കെയർ ഹോസ്പിറ്റലിൽ രണ്ടര മാസമായ ി അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന മലപ്പുറം തിരൂരങ്ങാടി മമ്പുറം സ്വദേശി ശാരത്ത ് വളപ്പിൽ മൂസയെ തുടർ ചികിത്സക്കായി ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ഇരുപത് വർഷമായി അബൂദബി സലാം സ്ട്രീറ്റിലെ ഫിഷ് എക്യുപ്മെൻറ് കമ്പനിയിൽ ജോലിചെയ്യുകയായിരുന്ന മൂസ രക്തസമ്മർദം കൂടി ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. അബൂദബി മുസഫ ലൈഫ് കെയർ ഹോസ്പിറ്റൽ ന്യൂറോ സർജൻ ഡോ. രത്നാകറും സംഘവും നൽകിയ ചികിത്സയിലൂടെ സുഖം പ്രാപിച്ച മൂസയെ തുടർചികിത്സക്ക് നാട്ടിലേക്ക് കൊണ്ടുപോകാൻ വേണ്ട നടപടി ക്രമങ്ങൾ പൂര്‍ത്തിയായിരുന്നെങ്കിലും നാട്ടിലേക്ക് എത്തിക്കാനുള്ള ഭീമമായ യാത്ര ചെലവ് വഹിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിലായിരുന്നു.
രോഗിയെ വിമാനത്തില്‍ സ്ട്രെച്ചറില്‍ കിടത്തി മെഡിക്കല്‍ സജ്ജീകരണങ്ങളോടെ കൊണ്ട് പോകണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്. സഹായത്തിന് നേഴ്സും വേണം . വിഷയം ശ്രദ്ധയില്‍ പെട്ട സാമൂഹിക പ്രവര്ത്തകന് എം.എം.നാസർ കാഞ്ഞങ്ങാട് വിഷയം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തി സഹായം ഉറപ്പാക്കുകയായിരുന്നു. വിമാനത്തില്‍ സ്ട്രെച്ചറില്‍ എല്ലാ സജ്ജീകരണങ്ങളോടെ നാട്ടിലെത്തിക്കാനുള്ള ചെലവും നഴ്സിെൻറ യാത്ര ടിക്കറ്റും എംബസി നല്കി.വെള്ളിയാഴ്ച്ച ഉച്ചക്ക് 2.40 ന് ദുബൈയില്‍ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ മൂസയെ കൊണ്ടുപോകുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും പൂര്‍ത്തിയായതായി സാമൂഹിക പ്രവർത്തകൻ അബ്ദുൽ റഷീദ് ചേരൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.