അബൂദബി: 1400 വർഷം പഴക്കമുള്ള ക്രിസ്ത്യൻ മഠം പൊതുജനങ്ങൾക്കായി തുറന്നു. യു.എ.ഇയിൽ ക ണ്ടെത്തിയതിൽ ഏറ്റവും പഴക്കമുള്ള ക്രിസ്ത്യൻ മഠമാണ് ഇത്. സർ ബനിയാസ് െഎലൻഡിലുള് ള ഇൗ മഠത്തിൽ മേൽക്കൂര സ്ഥാപിക്കുകയും വിളക്കുകൾ ഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മഠത്തെ സംബന്ധിച്ച് വിവരം നൽകുന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ വ്യാഴാഴ്ചയാണ് മഠം തുറന്നു നൽകിയത്. നമ്മുടെ സാംസ്കാരിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് സർ ബനിയാസ് ചർച്ചും മഠവും എന്നും ഇതിൽ നമുക്ക് അഭിമാനിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്തിെൻറ ദീർഘകാലമായുള്ള സഹിഷ്ണുതയുടെയും പരസ്പരം അംഗീകരിക്കലിെൻറയും മൂല്യങ്ങളുടെ നിലനിൽക്കുന്ന തെളിവാണ് ഇതെന്നും അദ്ദേഹം കൂട്ടിേച്ചർത്തു.
ഏഴാം നൂറ്റാണ്ടിൽ നിർമിച്ച മഠം സർ ബനിയാസ് െഎലൻഡിെൻറ കിഴക്കൻ ഭാഗത്താണുള്ളത്. 30 ആശ്രമവാസികളടങ്ങിയ ചെറിയ സമൂഹമാണ് ഇത് നിർമിച്ചതെന്ന് കരുതുന്നു. 1000 വർഷത്തിലധികം ക്രിസ്തീയ സന്യാസിമാർ ജീവിക്കുകയും പ്രാർഥിക്കുകയും ചെയ്ത ഇൗ മഠത്തിലെ ഡോർമിറ്ററി ഉൾപ്പെടെയുള്ള ഭാഗങ്ങൾ പൊതുജനങ്ങൾക്ക് ഇതുവരെ കാണാൻ സാധിച്ചിരുന്നില്ല. നൊസ്റ്റോറിയൻസ് എന്ന ക്രിസ്തീയ വിഭാഗത്തിൽ ഉൾപ്പെട്ടവരായിരുന്നു ഇൗ മഠത്തിലുണ്ടായിരുന്ന സന്യാസിമാർ. പ്രാർഥനയും ആടുമേയ്ക്കലുമായി കഴിഞ്ഞിരുന്ന ഇവർ ധ്യാനത്തിലധിഷ്ഠിതമായ ലളിത ജീവിതമായിരുന്നു നയിച്ചിരുന്നത്. കിഴക്കിനും പടിഞ്ഞാറിനും ഇടയിലെ യാത്രക്കാർക്കും വ്യാപാരികൾക്കുമുള്ള ഇടത്താവളമായിരുന്നു മഠം.
ഇൗ ചർച്ച് എങ്ങനെ നശിച്ചു എന്നതിനെ കുറിച്ച് നിരവധി വാദങ്ങളുണ്ട്. എന്നാൽ, ഇസ്ലാമിെൻറ ആവിർഭാവത്തോടെ ചർച്ചിെൻറ ഭാഗമായവരിൽ ഭൂരിഭാഗവും ഇസ്ലാം സ്വീകരിക്കുകയോ ചർച്ച് വിട്ടുപോവുകയോ ചെയ്തുവെന്ന വാദത്തിനാണ് പ്രാബല്യം. മുസ്ലിംകളും ക്രിസ്ത്യാനികളും നിരവധി വർഷങ്ങൾ സഹവർത്തിത്വത്തോടെ ജീവിച്ചുവെന്ന് ചർച്ചിെൻറ നിലനിൽപ് വ്യക്തമാക്കുന്നു. 1992ലാണ് ഇൗ പ്രദേശം കണ്ടെത്തിയത്. ഇതൊരു ചർച്ചായിരുന്നു എന്നതിന് തെളിവായി വർഷങ്ങൾക്ക് ശേഷം ഇവിടെനിന്ന് കുരിശുകൾ ലഭിച്ചു. ഇൗ കുരിശുകൾ ലൂവർ അബൂദബിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്് ചർച്ചിെൻറ മധ്യഭാഗം, ചാപ്പൽ, പാചകസ്ഥലങ്ങൾ, വീടുകൾ, ശ്മശാനം എന്നിവയാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.