അജ്മാന്: രാജ്യത്തെ വടക്കന്‍ എമിറേറ്റുകളിലും ഫാമിലി വിസക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നി ര്ബന്ധമാക്കുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. പുതുതായി കുടുംബ വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് വിസയടിക്കേണ്ട കുടുംബാംഗങ്ങളുടെ പേരില്‍ എടുത്ത ആരോഗ്യ ഇന്‍ഷുറൻസിെൻറ വിവരണവും മൂന്നു മാസത്തെ സാലറി സ്റ്റേറ്റ്മെൻറും ആവശ്യപ്പെടും. പുതുതായി വിസയടിക്കാനും പുതുക്കാനും അപേക്ഷിക്കുമ്പോള്‍ സിസ്റ്റത്തില്‍ ആരോഗ്യ ഇന്‍ഷുറൻസ്, സാലറി വിവരങ്ങൾ രേഖപ്പെടുത്താത്ത പക്ഷം അപേക്ഷ നിരസിക്കപ്പെടും.
അതേ സമയം തൊഴില്‍ വിസക്ക് ഇത് നിര്‍ബന്ധമല്ല. രണ്ട് വര്‍ഷത്തെ വിസക്ക് രണ്ട് വര്‍ഷത്തെ പോളിസി തന്നെ നിര്‍ബന്ധമാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതിനു ഏകദേശം ആയിരം ദിര്‍ഹം അധികമായി ചെലവുവരും. എന്നാല്‍ ഒരു വര്‍ഷത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഹാജരാക്കിയവര്‍ക്ക് ഇത് വരെ വിസയടിച്ച് കിട്ടിയിട്ടുണ്ട്. ദുബൈ, അബൂദബി എമിറേറ്റുകളില്‍ ഈ നിയമം നേരത്തെ തന്നെ നിലവിലുണ്ട്. എന്നാല്‍ ഷാര്‍ജയില്‍ വിസയടിക്കുന്നതിന് ആരോഗ്യ ഇന്‍ഷുറന്‍സ് ഇത് വരെ നിര്‍ബന്ധമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.