ഷാർജ: അൽഖാൻ ഭാഗത്ത് രണ്ട് കാറുകൾ കുട്ടിമുട്ടി കടലിലേക്ക് മറിഞ്ഞ് ഏ ഷ്യൻ ഡ്രൈവർ മരണ പ്പെട്ടു. ഇയാൾ ഏതുരാ ജ്യ ത് യക്കാരനാണെന്നതിനെ കുറിച്ചചുള്ളവിശദാംശങ്ങ ൾ അറിവായിട്ടില്ല. ഞായ റാഴ്ച രാത്രി 11.24നായിരു ന്നു അപകടമെന്ന് പ ൊലീ സ് പറഞ്ഞു. ഷാർജ കോടതിക്ക് എതിർഭാഗത്തുള്ള കടൽ തീരത്ത് നിർത്തിയിട്ടിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിക്കുകയും രണ്ടു കാറും കടലിലേക്ക് മറിയുകയുമായിരുന്നു.
ദൃക്സാക്ഷികൾ വിവരം അറിയിച്ച ഉടനെ പൊലീസ്, തീരസുരക്ഷാ വിഭാഗം, സിവിൽഡിഫൻസ് വിഭാഗങ്ങൾ എത്തി കാറുകൾ നിമിഷങ്ങൾക്കകം കരക്കെടുത്തുവെങ്കിലും ഡ്രൈവറെ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട രണ്ട് വാഹനങ്ങൾക്കും ലൈസൻസില്ലായെന്ന് പൊലീസ് പറഞ്ഞു. യാത്രക്കാർ കടലിനോട് ചേർന്ന് ഒരു കാരണവശാലും വാഹനങ്ങൾ നിറുത്തിയിടരുതെന്ന് പൊലീസ് നിർദേശിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.