??.?.? ????????? ???? ?????? ????? ?????????? ????? ???? ?? ??????? ?????? ???? ???????? ?????? ??.?. ??????? ???????????????

എം.എ. യൂസുഫലിക്ക് യു.എ.ഇയിൽ സ്ഥിരതാമസത്തിന് ഗോൾഡ് കാർഡ്

അബൂദബി: പ്രമുഖ ഇന്ത്യൻ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസുഫലിക്ക് യു.എ.ഇയിൽ സ്ഥിരതാമസത്തിനുള്ള ഗ ോൾഡ് കാർഡ്. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരും വൻകിട നിക്ഷേപകരുമായ 6800 പ്രവാസികൾക്ക് യു.എ.ഇയിൽ സ്ഥിരതാമസം അനുവ ദിക്കുന്ന പദ്ധതി യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്ത ും ആണ് പ്രഖ്യാപിച്ചത്. ഇത്തരത്തിൽ സ്ഥിര താമസ അനുമതി ലഭിക്കുന്ന ആദ്യ പ്രവാസിയാണ് യൂസുഫലി.

ജനറൽ ഡയറക്ടറേറ്റ് ഒാഫ് റെഡിസൻസി ആൻറ് ഫോറിൻ അഫയേഴ്സ് എക്സിക്യൂട്ടിവ് ഡയറക്ടർ ബ്രിഗേഡിയർ സഇൗദ് സലീം അൽ ഷംസി കാർഡ് കൈമാറി.നൂറ് ബില്യൺ ദിർഹമിലേറെ നിക്ഷേപമുള്ള മുൻനിര വ്യവസായികൾക്കും വരും ദിവസങ്ങളിൽ ഗോൾഡ് കാർഡ് ലഭിക്കും. ത​െൻറ ജീവിതത്തിലെ അഭിമാന മുഹൂർത്തമാണിതെന്നും വ്യക്തിപരമായി മാത്രമല്ല, 200 രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രവാസി സമൂഹത്തിന് എമ്പാടുമുള്ള ബഹുമതിയായാണ് കാണുന്നതെന്നും യൂസുഫലി പ്രതികരിച്ചു. ആദ്യമായി കാലുകുത്തിയ 1973 മുതൽ നാലര പതിറ്റാണ്ടിലധികം യു.എ.ഇയിൽ ജീവിക്കുന്ന തന്നെ താൻ സ്വപ്‌നം കണ്ടതിലധികം നൽകി ഇൗ നാട് സ്വീകരിക്കുകയായിരുന്നെന്നും യൂസഫലി പറഞ്ഞു.

യു.എ.ഇ ഭരണാധികാരികളുടെ ഹൃദയ വിശാലതയും മഹാമനസ്കതയും വിശാലമായ സഹോദര സ്നേഹവും പ്രകടമാകുന്ന സമീപനമാണ് വിദേശികൾക്ക് ഗോൾഡ് കാർഡ് നൽകാനുള്ള തീരുമാനം. ലോകത്തിലെ ഏറ്റവും സുരക്ഷിതവും , സഹിഷ്ണുതയുള്ളതും വികാസനോന്മുഖവുമായ രാജ്യമായി യു.എ.ഇ വളർന്നത് ഭരണാധികാരികളുടെ ദീർഘ വീക്ഷണ പാടവം കൊണ്ടാണെന്നും യൂസഫലി അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ രാജ്യമായി യുഎ ഇ നിലനിൽക്കുമെന്നതിന്റെ അടയാളമാണ് ഈ സംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.