അബൂദബി: ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ യു.എ.ഇയും യു.എസും തമ്മിലുള്ള പ ്രതിരോധ കരാർ നടപ്പാക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. ഇൗ വർഷാദ്യം തന്നെ ഒപ്പുവെ ച്ചിരുന്നെങ്കിലും കരാർ നടപ്പാക്കൽ സംബന്ധിച്ച പ്രഖ്യാപനമുണ്ടായത് ബുധനാഴ്ച രാത് രി നടത്തിയ സംയുക്ത പ്രസ്താവനയിലാണ്. കരാർ ഇരു രാജ്യങ്ങൾക്കുമിടയിലെ സൈനിക ഏകോപനവും അടിയന്തര ഘട്ടങ്ങളിലെ രാഷ്ട്രീയ^സാമ്പത്തിക പങ്കാളിത്തവും ശക്തിപ്പെടുത്തുമെന്ന് യു.എ.ഇ വാർത്താ ഏജൻസി ‘വാം’ റിപ്പോർട്ട് ചെയ്തു.
അബൂദബി സന്ദർശിച്ച യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ കഴിഞ്ഞ ദിവസം ഇറാനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഫുജൈറയിൽ മേയ് രണ്ടാം വാരം നാല് കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാെൻറ കരങ്ങളാണെന്ന് ഏറെക്കുറെ ഉറപ്പാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ഇറാെൻറ പിന്തുണയിൽ നടക്കുന്ന ഡ്രോൺ ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തിരുന്നു.
മേയ് 12ന് ഫുജൈറയുടെ കിഴക്കൻ തീരത്താണ് സൗദിയുടേത് ഉൾപ്പെടെ നാല് വാണിജ്യ കപ്പലുകൾ ആക്രമിക്കപ്പെട്ടത്. ഹോർമുസ് കടലിടുക്കിന് സമീപം യു.എ.ഇ സമുദ്രപരിധിയിലാണ് അട്ടിമറിശ്രമം നടന്നത്. അതേസമയം, സംഭവത്തിലെ അന്വേഷണ ഫലം പുറത്തുവന്നതിന് ശേഷം ആക്രമണത്തിന് പിന്നിലുള്ള രാജ്യത്തെ അപലപിക്കാമെന്നാണ് യു.എ.ഇയുടെ തീരുമാനം. അന്വേഷണത്തിൽ യു.എസ് വിദഗ്ധരും യു.എ.ഇയെ സഹായിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.