മോദിക്ക്​ അനുമോദനമോതി വ്യവസായ നായകർ

അബൂദബി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന സൗഹൃദ അജണ്ടക്കുള്ള അംഗീകാരമാണ്​ ഇൗ വൻ വിജയമെന്ന്​ ലുലു ഗ്രൂപ് പ്​ ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. വിവിധ മേഖലകളിൽ അദ്ദേഹത്തി​​െൻറ സർക്കാർ നടപ്പാക്കിയ വ്യത്യസ്​ത പദ്ധതികൾ ഇൗ വി ജയത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്​.
ഇന്തോ^ഗൾഫ്​ ബന്ധത്തിൽ കഴിഞ്ഞ അഞ്ച്​ വർഷം ഏറ്റവും മികച്ച കാലഘട്ടമായിര ുന്നു. അറബ്​ രാജ്യങ്ങളിലെ എല്ലാ നേതാക്കളും മോദിയോട്​ വലിയ ബന്ധവും ആഴത്തിലുള്ള ആദരവും പുലർത്തിയിട്ടുണ്ട്.

ഇൗ ബന്ധം വരും വർഷങ്ങളിൽ കൂടുതൽ ശക്​തമാകുമെന്ന്​ കരുതുന്നതായും അദ്ദേഹം കൂട്ടി​േച്ചർത്തു. നരേന്ദ്ര മോദിക്ക ്​ ഹൃദയംഗമമായ അഭിനന്ദനം അറിയിക്കുന്നുവെന്നും ഇന്ത്യ ഒരു പുരോഗമന നേതാവിനെയാണ്​ തെരഞ്ഞെടുത്തതെന്ന്​ അദ്ദേഹത്തി​​െൻറ വിജയം തെളിയിക്കുന്നുവെന്നും ബി.ആർ.എസ്​ വെഞ്ചേഴ്​സ്, എൻ.എം.സി ഹെൽത്ത്​ കെയർ, ഫിനാബ്ലർ, നിയോ ഫാർമ എന്നിവയുടെ സ്​ഥാപകനും ചെയർമാനുമായ ഡോ. ബി.ആർ. ഷെട്ടി പറഞ്ഞു. മോദിയുടെ നേതൃത്വത്തിനും സുസ്​ഥിര സർക്കാറിനും കീഴിൽ ഇന്ത്യ മിന്നുന്ന വളർച്ചയും വിജയവും നേടുമെന്നതിൽ തനിക്ക്​ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

തെരഞ്ഞെടുപ്പ്​ ഫലം വ്യാപാരികൾക്കും വ്യവസായ സംരംഭകർക്കും അനുകൂലമാകുമെന്നും കൂടുതൽ അവസരങ്ങൾ സൃഷ്​ടിക്കപ്പെടുമെന്നും കരുതുന്നതായി മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സ്​ ഇൻറർനാഷനൽ ഒാപറേഷൻസ്​ മാനേജിങ്​ ഡയറക്​ടർ ഷംലാൽ അഹമദ്​ പറഞ്ഞു. പുതിയ കാൽവെപ്പുകളോടെ ഇന്ത്യ സാമ്പത്തിക ശക്​തിയായി മാറുമെന്ന്​ പ്രത്യാശിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നരേന്ദ്ര ​േ​മാദിയെയും ബി.ജെ.പിയെയും അഭിനന്ദിക്കുന്നതായി ലുലു ഫൈനാൻഷ്യൽ ഗ്രൂപ്പ്​ എം.ഡി അദീബ്​ അഹ്​മദ്​ പറഞ്ഞു. സമ്പദ്​ വ്യവസ്​ഥയുടെ ശാക്​തീകരണത്തിനും യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ^വ്യാപാര ബന്ധം സുദൃഢമാക്കുന്നതിനും വേണ്ടി ഇന്ത്യൻ സർക്കാർ പ്രവർത്തിക്കും എന്നുറപ്പുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

എൻ.ഡി.എ സഖ്യത്തെ അധികാരത്തിലെത്തിക്കാനുള്ള ജനങ്ങളുടെ വിധിയെഴുത്തിനെ ബഹുമാനിക്കുന്നുവെന്നും ഭാരതത്തി​​െൻറ സംസ്കാരം നിലനിർത്തിക്കൊണ്ട്​ സർക്കാർ നീതിയോടെ വർത്തിക്കണമെന്നും ഫാത്തിമ ഹെൽത്ത്​ കെയർ ഗ്രൂപ്പ്​ ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ ​ഡോ. കെ.പി. ഹുസൈൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ എൻ.ഡി.എ ഭരണത്തിൽ ന്യൂനപക്ഷ വിരുദ്ധമായ ഒട്ടേറെ സാഹചര്യങ്ങൾ സൃഷ്​ടിക്കപ്പെട്ടിരുന്നു. മുസ്​ലിം, ക്രൈസ്​തവ സമൂഹങ്ങളുടെ കൂടി വോട്ടുകൾ നേടിയാണ്​ എൻ.ഡി.എ വിജയം കൈവരിച്ചിരിക്കുന്നത്​. ഓരോ വോട്ടും നന്ദിയോടെ സ്മരിച്ച്​ എല്ലാ മതസംസ്കാരങ്ങളെയും ബഹുമാനത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.