ഒത്തുതീർപ്പായി; അജ്​മാനിൽ ഉപേക്ഷിക്കപ്പെട്ട കപ്പലിലെ ജീവനക്കാർ നാട്ടിലേക്ക്​

അജ്​മാൻ: അജ്​മാനിൽ ഉടമകൾ ഉപേക്ഷിച്ച എം.സെഡ്​ അസ്​റഖ്​​േമോയ്​ കപ്പലിൽ കുടുങ്ങിക്കിടന്നിരുന്ന അവസാനത്തെ മൂന ്ന്​ ജീവനക്കാർ കൂടി നാട്ടിലേക്ക്​.
കുടിശ്ശികയായ ശമ്പളത്തി​​െൻറ കാര്യത്തിൽ ഒത്തുതീർപ്പായതോടെയാണ്​ ഇന്ത് യക്കാരായ ക്യാപ്​റ്റൻ അയ്യപ്പൻ സ്വാമിനാഥൻ, ചീഫ്​ ഒാഫസർ റജിബ്​ അലി, സുഡാനിയായ ഇബ്രാഹിം ലാസിം ആദം എന്നിവർക്ക്​ നാ ടണയാൻ അവസരമൊരുങ്ങിയത്​.

ബുധനാഴ്​ച രാവിലെ ഇവരുടെ ശമ്പളം ബോട്ടിൽ എത്തിച്ചുനൽകി. കപ്പലിനെതിരെയുള്ള കേസിൽ ദുബൈ കോടതിയുടെ നിർദേശം കാത്തിരിക്കുകയാണ്​ ഇപ്പോഴിവർ. തമിഴ്​നാട്ടിലെ കുംഭകോണം സ്വദേശിയാണ്​ അയ്യപ്പൻ സ്വാമിനാഥൻ. ഇറാഖിൽനിന്ന്​ യു.എ.ഇയിലേക്ക്​ കെട്ടിട നിർമാണ വസ്​തുക്കൾ എത്തിച്ചിരുന്ന കപ്പലിന്​ അത്യാവശ്യ അറ്റകുറ്റപ്പണികൾ വന്നതോടെയാണ്​ 2017ൽ കപ്പൽ ഉടമസ്​ഥതയുള്ള കമ്പനി സാമ്പത്തിക പ്രയാസത്തിലകപ്പെട്ടത്​.

തുടർന്ന്​ അജ്​മാൻ തുറമുഖത്തിന്​ ആറ്​ നോട്ടിക്കൽ മൈൽ കപ്പൽ നങ്കൂരമിട്ടു. ജീവനക്കാർക്ക്​ യു.എ.ഇയിൽ പ്രവേശിക്കാനുള്ള വിസയില്ലാതിരുന്നതിനാൽ അവർ കപ്പലിൽ കുടുങ്ങി. കൂടാതെ കപ്പൽ ആളില്ലാതെ കടലിൽ നിർത്തുന്നത്​ യു.എ.ഇ നിയമപ്രകാരം കുറ്റകരമാണ്​. കപ്പൽ കമ്പനി ജീവനക്കാരെ മാറ്റാൻ വിസമ്മതിക്കുകയും ചെയ്​തു.കപ്പൽ ഉപേക്ഷിക്കപ്പെട്ടതു മുതൽ ശമ്പളം മുടങിയ ഇവർക്ക്​ 18 മാസത്തെ കുടിശ്ശികയാണ്​ ലഭിക്കാനുണ്ടായിരുന്നത്​. ഒന്നര മാസം മുമ്പ്​ പത്ത്​ ജീവനക്കാരിലെ ഏഴൂപേർ കുടിശ്ശികയുടെ 50 ശതമാനം സ്വീകരിക്കാമെന്ന വ്യവസ്​ഥ അംഗീകരിച്ച്​ കപ്പൽ വിട്ടിരുന്നു. ബാക്കിയുള്ള മൂന്നുപേരുടെ കാര്യത്തിലാണ്​ ഇപ്പോൾ തീരുമാനമായിരിക്കുന്നത്​.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.