ദുബൈ: ദുബൈ റോഡ്^ഗതാഗത അതോറിറ്റി (ആർ.ടി.എ) ഏപ്രിൽ ഏഴ് മുതൽ ഒമ്പത് പുതിയ റൂട്ടുകൾ കൂടി തുടങ്ങുന്നു. അൽ വർസാൻ^അൽ നഹ്ദ (റൂട്ട് 20), അൽ ഗുബൈബ ബസ് സ്റ്റേഷൻ^അൽെഎൻ ബസ് സ്റ്റേഷൻ (റൂട്ട് ഇ 201), ഇൻറർനാഷനൽ മീഡിയ പ്രൊഡക്ഷൻ സോൺ^അറേബ്യൻ റാഞ്ചസ് (റൂട്ട് ജെ 02), റാശിദിയ മെട്രോ/ബസ് സ്റ്റേഷൻ^ഇൻറർനാഷനൽ സിറ്റി (റൂട്ട് 320), റാശിദിയ മെട്രോ/ബസ് സ്റ്റേഷൻ^ഇൻറർനാഷനൽ സിറ്റി/അക്കാദമിക് സിറ്റി (റൂട്ട് 320), ദുബൈ ഇൻറർനെറ്റ് സിറ്റി മെട്രോ സ്റ്റേഷൻ^ദുബൈ പ്രൊഡക്ഷൻ സിറ്റി (റൂട്ട് എഫ് 34^ഫീഡർ സർവീസ്), എമിറേറ്റ്സ് മാൾ മെട്രോ സ്റ്റേഷൻ^ദുബൈ സ്പോർട്സ് സിറ്റി (റൂട്ട് എഫ് 37^ ഫീഡർ സർവീസ്), ഇത്തിസലാത്ത് മെേട്രാ സ്റ്റേഷൻ^ഷാർജ മുവൈല ബസ് സ്റ്റേഷൻ (റൂട്ട് 315), റാശിദിയ മെട്രോ സ്റ്റേഷൻ^ഷാർജ സർവകലാശാല (റൂട്ട് 316) എന്നിവയാണ് പുതിയ റൂട്ടുകൾ.
ഏപ്രിൽ ഏഴ് മുതൽ ചില ബസ് റൂട്ടുകളിൽ ആർ.ടി.എ മാറ്റം വരുത്തുകയും ചിലത് റദ്ദാക്കുകയും ചെയ്യും. റൂട്ട് എഫ് 30 ബസ് അറേബ്യൻ റാഞ്ചസിൽ പോകാതെ സ്റ്റുഡിയോ സിറ്റിയിൽ സർവീസ് അവസാനിപ്പിക്കും. ഇതോടെ സ്റ്റുഡിയോ സിറ്റിയിലേക്ക് കൂടുതൽ വേഗത്തിലുള്ള സർവീസുകൾ സാധ്യമാകും. അറേബ്യൻ റാഞ്ചസിൽനിന്നുള്ള യാത്രക്കാർക്ക് പുതിയ റൂട്ടായ ജെ 02 ഉപയോഗപ്പെടുത്താം. റൂട്ട് എഫ് 04 സർക്കുലർ സർവീസാക്കി മാറ്റി. റൂട്ട് 50 ബസ് ബിസിനസ് ബായ് വരെയാക്കി. റൂട്ട് എഫ് 09 ജാഫിലിയ മെട്രോ സ്റ്റേഷനിൽനിന്ന് ദുബൈ ഫ്രെയിം വരെ നീട്ടി. റൂട്ട് 365, 366 എന്നിവ ഏപ്രിൽ ഏഴ് മുതൽ റദ്ദാക്കും. ഇതിന് പകരം പുതിയ റൂട്ടുകളായ 310, 320, 20 എന്നിവ ഉപയോഗപ്പെടുത്താം. റൂട്ട് എഫ് 29ഉം റദ്ദാക്കും. പകരം എഫ് 34, എഫ് 37, എഫ് 30, ജെ 02 എന്നിവ ഉപയോഗിക്കാം.
പുതുതായി തുടങ്ങുന്ന റൂട്ട് 20 ബസ് വിമാനത്താവളം ടെർമിനൽ രണ്ട്, റാശിദിയ മെട്രോ/ബസ് സ്റ്റേഷൻ, ഇൻറർനാഷനൽ സിറ്റി എന്നിവിടങ്ങളിലൂടെയാണ് അൽ വാർസനിൽനിന്ന് അൽ നഹ്ദയിലേക്ക് പോവുക. തിരക്കുള്ള സമയങ്ങളിൽ അര മണിക്കൂർ ഇടവേളയിൽ സർവീസുണ്ടാകും. അൽ ഗുബൈബ ബസ് സ്റ്റേഷനിൽനിന്ന് അൽ െഎൻ ബസ് സ്റ്റേഷനിലേക്കുള്ള ഇ 201റൂട്ടിലും അര മണിക്കൂർ ഇടവിട്ടാണ് സർവീസ്.ഇൻറർനാഷനൽ മീഡിയ പ്രൊഡക്ഷൻ സോണിനെയും അറേബ്യൻ റാഞ്ചസിനെയും ബന്ധിപ്പിക്കുന്ന റൂട്ട് ജെ 02 ബസ് ദുബൈ സ്റ്റുഡിയോ സിറ്റി വഴിയാണ് പോവുക.
തിരക്കുള്ള സമയങ്ങളിൽ അര മണിക്കൂർ ഇടവിട്ട് സർവീസുണ്ടാകും. റാശിദിയ മെട്രോ/ബസ് സ്റ്റേഷനിൽനിന്നുള്ള റൂട്ട് 310, റാശിദിയ മെട്രോ/ബസ് സ്റ്റേഷനെയും ഇൻറർനാഷനൽ സിറ്റി/അക്കാദമിക് സിറ്റിയെയും ബന്ധിപ്പിക്കുന്ന റൂട്ട് 320 ബസുകൾ തിരക്കുള്ള സമയങ്ങളിൽ എട്ട് മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്തും. ദുബൈ ഇൻറർനെറ്റ് സിറ്റി മെട്രോ സ്റ്റേഷനെയും ദുബൈ പ്രൊഡക്ഷൻ സിറ്റിയെയും ബന്ധിപ്പിക്കുന്ന റൂട്ട് എഫ് 34 ബസ് ഇൻറർനാഷനൽ മീഡിയ പ്രൊഡക്ഷൻ സോണിലൂടെ കടന്നുപോകും. ഇൗ റൂട്ട് ബസും എമിറേറ്റ്സ് മാൾ^ദുബൈ സ്പോർട്സ് സിറ്റി എഫ് 37 റൂട്ട് ബസും തിരക്കുള്ള സമയങ്ങളിൽ 20 മിനിറ്റ് ഇടവിട്ട് സർവീസ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.