ദുബൈ: ഇന്ത്യ ആർജ്ജിച്ച നേട്ടങ്ങളും വളർച്ചയും ത്വരിതപ്പെടുത്തുവാൻ ലക്ഷ്യമിടുന്ന ആഗോള പ്രവാസീ ഭാരതീയ ഉച്ചകോടി ഇൗ മാസം അഞ്ചിന് ദുബൈ സ്പോർട്സ് സിറ്റിയിലെ ‘ദി ഡോമിൽ’ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇന്ത്യയും യു.എ.ഇ യും തമ്മിൽ സാമൂഹ്യ സാംസ്കാരിക സാമ്പത്തിക ബന്ധങ്ങളിൽ ഇപ്പോഴുണ്ടായ ഉണർവ്വിെൻറ പശ്ചാത്തലത്തിലാണ് സമ്മേളനം. ലോകമെമ്പാടുമുള്ള പ്രവാസി ഇന്ത്യക്കാരുടെ മികച്ച സംഭാവനകൾ സ്വന്തം നാടിനുവേണ്ടി പ്രയോജനപ്പെടുത്തുന്നതിന് ഉച്ചകോടി ലക്ഷ്യമിടുന്നതായി ദുബൈയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംഘാടകർ പറഞ്ഞു.
അഞ്ചു വർഷത്തിനിടെ യു.എ.ഇ യിലെയും ഇന്ത്യയിലെയും രാഷ്ട്രനേതാക്കൾ പരസ്പരം സന്ദർശനം നടത്തുകയും സുപ്രധാനമായ കരാറുകൾ ഒപ്പിടുകയും ചെയ്തത് ഉഭയകക്ഷീ ബന്ധങ്ങളിൽ കുതിപ്പുണ്ടാക്കിയിട്ടുണ്ട്. ഭാവിയിൽ ഇരു രാജ്യങ്ങളിലെയും ബിസിനസ് സമൂഹത്തിനും ജനങ്ങൾക്കും ഇതിെൻറ ഗുണഫലങ്ങൾ തേടുന്നതും ഗ്ലോബൽ എൻ.ആർ.ഐ സമ്മിറ്റിെൻറ ഉദ്ദേശ്യമാണെന്ന് പ്രഥമ ഉച്ചകോടിയുടെ രക്ഷാധികാരിയായ ഡോ. ബി.ആർ. ഷെട്ടി പറഞ്ഞു.
ഉച്ചകോടിയുടെ മുദ്രാവാക്യം ഞങ്ങളും കാവൽക്കാരാണ് എന്ന് അർത്ഥം വരുന്ന ‘ഹം ഭി ചൗക്കിദാർ ഹെ’ എന്ന വാചകമാണ്. ഇതിന് ഒരു രാഷ്ട്രീയപാർട്ടിയുമായും ബന്ധമില്ലെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സംഘാടകർ പറഞ്ഞു. ഒരു സർക്കാരിനെയും വ്യക്തിയേയും പിന്തുണക്കുന്നില്ല. ഉച്ചകോടിയിൽ രാഷ്ട്രീയം കലർത്തരുതെന്നും അവർ ആവശ്യപ്പെട്ടു. എന്തുകൊണ്ട് ഇത്തരമൊരു മുദ്രാവാക്യം തെരഞ്ഞെടുത്തു എന്ന ചോദ്യത്തിന് എല്ലാ പ്രവാസികളും ഇന്ത്യയുടെ കാവൽക്കാരാണ് എന്ന മറുപടിയാണ് വാർത്താ സമ്മേളനത്തിൽ പെങ്കടുത്ത സ്വാമി പരമാത്മാനന്ദ സരസ്വതി നൽകിയത്.
നല്ല മുദ്രാവാക്യമായതിനാലാണ് അത് തെരഞ്ഞെടുത്തതെന്ന് ഡോ. ബി.ആർ.ഷെട്ടിയും പറഞ്ഞു. ഉദ്ഘാടന ഉച്ചകോടിയെന്ന നിലയിൽ സുപ്രധാന വിഷയങ്ങളിൽ സംവാദം നടത്തുന്നതിനും പ്രവാസികളുടെ താത്പര്യങ്ങൾ ആരായുന്നതിനും ഗ്ലോബൽ എൻ.ആർ.ഐ സമ്മിറ്റ് എന്ന വേദിയുടെ പൊതുനയം രൂപീകരിക്കുന്നതിനും മുൻതൂക്കം നൽകും. ഇന്ത്യയുടെ വികസന അജണ്ടയ്ക്കും ഇന്ത്യ - യു.എ.ഇ ബന്ധത്തിനും സഹായകമാവുന്ന രീതിയിൽ ഈ ഉച്ചകോടിയെ ഒരു വാർഷിക പരിപാടിയായി നിലനിർത്താൻ ഉദ്ദേശിക്കുന്നതായും അവർ പറഞ്ഞു. ലെന ബക്കറും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.