അബൂദബി: അബൂദബിയിൽ ഏറ്റവും പുരാതനമെന്ന് അറിയപ്പെടുന്ന വാസസ്ഥ ലത്തെ കുറിച്ച് കൂടുതൽ അറിവ് പകരുന്ന പുരാവസ്തുക്കൾ ശാസ്ത്രജ്ഞർ ക ണ്ടെത്തി. മറാവ െഎലൻഡിൽനിന്നാണ് കല്ലുകൊണ്ടുള്ള അമ്പുകൾ, അലങ്കാര പാത്രങ്ങളുടെ കഷ്ണങ്ങൾ തുടങ്ങിയവ ലഭിച്ചത്. കൽചുണ്ണാമ്പിൽ രൂപപ്പെടുത്തിയ പാത്രങ്ങൾ യു.എ.ഇയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും പുരാതന അലങ്കാര കലയിലാണ് പെയിൻറിങ് നടത്തിയിട്ടുള്ളത്. അബൂദബി നഗരത്തിെൻറ 160 കിലോമീറ്റർ പടിഞ്ഞാറ് മിർഫ തീരത്താണ് മറാവ െഎലൻഡ് സ്ഥിതിചെയ്യുന്നത്. 6500 വർഷം മുതൽ 8000 വർഷം വരെ പഴക്കമുള്ള ശിലായുഗ ഗ്രാമം നിലനിന്നിരുന്നത് ഇവിടെയാണ്. ഇവിടെ പുരാതന വാസസ്ഥലം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയത് 1990ലാണ്.
തുടർന്ന് കൂടുതൽ തെളിവുകൾ ലഭിച്ചുവരികയാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി അഞ്ച് ആഴ്ചകളിലേറെയായി നടത്തിയ ഖനനത്തിൽ അബൂദബിയിലെ നവീന ശിലായുഗ വാസികളുടെ വാസ്തുശിൽപം, കല, സാേങ്കതികവിദ്യ തുടങ്ങിയവയെ കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്ന നിരവധി വസ്തുക്കളാണ് കണ്ടെത്തിയത്. നവീന ശിലായുഗ കാലത്ത് ഇവിടം തണുപ്പും പച്ചപ്പും ഉളള സ്ഥലമായിരുന്നു എന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. താമസക്കാർ പ്രാകൃത നാടോടികളായിരുന്നില്ല. അവർ കല്ലുകൊണ്ട് സ്ഥിരം വീടുകൾ നിർമിക്കുകയും വ്യാപാരം നടത്തുകയും അലങ്കാര കലയിൽ പ്രാവീണ്യം നേടുകയും ചെയ്തിരുന്നു.
മറാവ െഎലൻഡിെൻറ തെക്കു പടിഞ്ഞാറൻ ഭാഗത്ത് ഗുബ്ബ ഗ്രാമത്തിെൻറ പടിഞ്ഞാറുവശത്താണ് ഇവർ അധിവസിച്ചിരുന്ന സ്ഥലം സ്ഥിതിചെയ്യുന്നത്. നവീനശിലായുഗ കല്ലുനിർമിതികൾ തകർന്നുകിടിക്കുന്ന ഇവടെ കുറഞ്ഞത് ഏഴ് കോട്ടകളെങ്കിലും ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ഇതിലെ ഒരു കോട്ടയിലായിരുന്നു മുമ്പ് ഖനനങ്ങൾ േകന്ദ്രീകരിച്ചിരുന്നത്. ഇൗ ഖനനങ്ങളിൽ മികവോടെ നിർമിച്ച മൂന്ന് മുറികളുള്ള കല്ലു വീട് കണ്ടെടുത്തിരുന്നു. ഇറക്കുമതി ചെയ്ത സെറാമിക് പാത്രവും ഇവിടെനിന്ന് കിട്ടിയിരുന്നു. ഇൗ പാത്രം ലൂവർ അബൂദബി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.