ഷാര്‍ജ: ലോക സംസ്കാര പൈതൃകങ്ങളെ ഒരുകുടകീഴില്‍ അണിനിരത്തുന്ന ഷാര്‍ജ പൈതൃകാഘോഷങ് ങള് തുടക്കമായി. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്ത്താ ന് ബിന്‍ മുഹമ്മദ് ആല് ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ ആല് ഖാസിമിയും വിവിധ രാഷ്ട്രങ്ങളിലെ പ്രതിനിധികളും സന്നിഹിതരായിരുന്നു.
യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍ സയൻറിഫിക് ആൻറ് കള്‍ച്ചറല്‍ ഓര്ഗനൈസേഷന് (യുനെസ്കോ)യുടെ പൈതൃകദിനാഘോഷങ്ങള്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഷാര്‍ജ പരമ്പരാഗത ആഘോഷങ്ങള്‍ ഏപ്രില്‍ മാസത്തില്‍ നടക്കുന്നത്. ‘ക്രാഫ്റ്റ് ആന്‍ഡ് കാലിഗ്രഫി’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ആഘോഷത്തില്‍ രാജ്യങ്ങളുടെ സമ്പന്നമായ നാഗരികതയെക്കുറിച്ചാണ് പറയുന്നത്. ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജ്, കള്‍ച്ചറല്‍ ആന്‍ഡ് ഇൻഫര്‍മേഷന്‍ വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ആഘോഷങ്ങളില്‍ 60 രാജ്യങ്ങളില്‍ നിന്നുള്ള 700 കലാകാരന്മാരാണ് അണിനിരന്നിരിക്കുന്നത്.
നാടന്‍ കലകളെയും കരകൗശല വിദ്യകളെയും പ്രോത്സാഹിപ്പിക്കുകയാണ് ഉത്സവത്തിെൻറ പ്രധാന ലക്ഷ്യം. ഇൻറർ നാഷ്ണൽ കൗണ്‍സില്‍ ഓഫ് ഓര്ഗനൈസേഷന് ഫോക്ലോർ ഫെസ്റ്റിവല്‍ ആന്‍ഡ് ഫോക്ക് ആര്‍ട്ട്സ്(സി.ഐ.ഒ.എഫ്.എഫ്), ചൈനയിലെ ഷിജിയാങ് യൂണിവേഴ്സിറ്റി തുടങ്ങി പല അന്താരാഷ്ര്ട സംഘടനകളുടെയും പങ്കാളിത്തം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഷാര്‍ജ ഹെറിറ്റേജ് ഡേയുടെ ഹയര്‍ കമ്മിറ്റി ചെയര്മാന് ഡോ. അബ്ദുള്‍ അസീസ് അല്‍ മുസ്സല്ലം പറഞ്ഞു. പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.