ദുബൈ: ബഹിരാകാശത്ത് കോളനി സ്ഥാപിക്കുന്നതിന് സമർപ്പിക്കപ്പെട്ട മാതൃകകളിൽ മൂ ന്നെണ്ണത്തിന് മുഹമ്മദ് ബിൻ റാശിദ് സെൻറർ ഫോർ ആക്സിലറേറ്റഡ് റിസർച്ചിെൻറ പിന ്തുണ ലഭ്യമാകും. 35 എണ്ണത്തിന് 50000 ദിർഹം വരെ ഫണ്ട് ലഭ്യമാക്കും. 55 രാജ്യങ്ങളിലെ 200ലധികം സർവ കലാശാലകളിൽനിന്നുള്ള 275 ശാസ്ത്രജ്ഞരാണ് ഫണ്ടിന് അപേക്ഷ നൽകിയിരുന്നത്.
ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷൻ സ്പോൺസർ ചെയ്യുന്ന ഇൗ സംരംഭത്തിൽ പുതിയ ശാസ്ത്ര ഗവേഷണ ഫണ്ടിങ് വേദിയായ ഗ്വാനയുമായി ചേർന്ന് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെറ്റിൽമെൻറ് ചാലഞ്ചിെൻറ ഭാഗമായി 50000 ദിർഹം വരെ ഫണ്ട് ലഭ്യമാക്കുന്ന 35 മാതൃകകളിൽ ശാസ്ത്രീയ പഠനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഇതിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പഠനത്തിലൊന്ന് സെംവിറ്റ ഫാക്ടറിയിൽനിന്നുള്ള ഡോ. താര കരീമീ, മോജി കരീമി എന്നിവരുടേതാണ്. മരങ്ങൾ കാർബൺ ഡൈ ഒാക്സൈഡും ജലവും വലിച്ചെടുത്ത് ഒാക്സിജനും ഗ്ലൂക്കോസുമാക്കി മാറ്റുന്ന പ്രക്രിയയായ പ്രകാശസംശ്ലേഷണത്തിെൻറ പകർപ്പ് സൃഷ്ടിക്കുന്ന സാേങ്കതികവിദ്യയാണ് ഇവർ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.