റാസൽഖൈമ: പത്താം നിലയിൽനിന്ന് വീണ കുഞ്ഞ് ചികിത്സക്ക് ശേഷം പൂർണാരോഗ്യത്തോടെ വീട് ടിലേക്ക് മടങ്ങി. 19 മാസം പ്രായമുള്ള ലീൻ ഫർഗാലിയാണ് ഫെബ്രുവരി 17ന് കുടുംബം താമസിക്കുന്ന അപാർട്മെൻറിലെ പത്താം നിലയിൽനിന്ന് വീണത്. താഴെ പാർക്ക് ചെയ്തിരുന്ന കാറിെൻറ ചില്ലിലേക്കാണ് കുട്ടി വീണത്. ചില്ല് തകർന്ന് കുട്ടി കാറിലേക്ക് പതിച്ചു. ഇതു കാരണമാണ് വൻ ദുരന്തം ഒഴിവായത്. അപകടത്തെ തുടർന്ന് ലീനിനെ സഖർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിരവധി എല്ലുകൾ പൊട്ടുകയും തലക്ക് ക്ഷണമേൽക്കുയും ചെയ്ത കുട്ടിയെ പിന്നീട് എയർ ആംബുലൻസിൽ അൽെഎനിലെ അൽ തവാം ആശുപത്രിയിലേക്ക് മാറ്റി. കുട്ടി ആരോഗ്യത്തോടെ ഇരിക്കുന്നതായി പിതാവ് മഹ്മൂദ് ഫർഗാലി അറിയിച്ചു. ദൈവത്തിന് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.