ദുബൈ: ദുബൈ എമിറേറ്റിലെ സ്വകാര്യ സ്കൂളുകളിൽ 2019^20 അധ്യയന വർഷം 4.14 ശതമാനം വരെ ഫീസ് വർധി പ്പിക്കാൻ അനുമതി. തിങ്കളാഴ്ച രാത്രിയാണ് ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ട ീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഫീസ് വർധനക് ക് അംഗീകാരം നൽകിയത്. രണ്ട് വർഷത്തിനിടെ ആദ്യമായാണ് എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾക്ക് ഫീസ് വർധനക്ക് അനുമതി ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഫീസ് വർധിപ്പിക്കാൻ പാടില്ലെന്ന് നിർദേശം നൽകിയിരുന്നു. സ്കൂളുകളുടെ മികവിന് അനുസൃതമായി ഫീസ് നിരക്കിലെ വർധനവിലും വ്യത്യാസമുണ്ടാകും.
മികവ് കുറഞ്ഞ സ്കൂളുകൾക്ക് മികവ് കൂടിയ സ്കൂളുകളേക്കാൾ ഫീസ് നിരക്ക് വർധിപ്പിക്കാമെന്നതാണ് ഇൗ വർഷത്തെ പ്രത്യേകത. ആദ്യമായാണ് ഇത്തരത്തിലുള്ള ഫീസ് ഘടന പ്രാബല്യത്തിലാകുന്നത്. സ്കൂളിെൻറ മികവ് ‘നല്ലതി’ലും താഴെയാണെങ്കിൽ 4.14 ശതമാനം ഫീസ് വർധിപ്പിക്കാം. മുമ്പ് ഇത്തരം സ്കൂളുകൾക്ക് ഇതിെൻറ പകുതി മാത്രമേ വർധിപ്പിക്കാൻ അനുമതിയുണ്ടായിരുന്നുള്ളു. മികവ് ‘വളരെ നല്ലതോ’ ‘വിശിഷ്ടമോ’ ആണെങ്കിൽ 3.1 ശതമാനം ഫീസ് വർധനക്കാണ് അനുമതി. മുൻ വർഷങ്ങളിൽ ഇത് ഇൗ നിരക്കിനേക്കാൾ കൂടുതലായിരുന്നു. പുതിയ സ്കൂൾ ഫീസ് ഘടന സ്കൂളുകളുടെ നിലവാരം വർധിപ്പിക്കാനും ആവശ്യമായ ഗുണനിലവാരം നിലനിർത്താനും സ്കൂളുകളെ പ്രോത്സാഹിപ്പിക്കുമെന്ന് വാർഷിക പരിശോധനകളും ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെൻററിെൻറ വിദ്യാഭ്യാസ സൂചികയും വ്യക്തമാക്കുന്നു.
അതേസമയം, നിലവിലുള്ള നിലവാരത്തിൽനിന്ന് താഴേക്ക് പോകുന്ന സ്കൂളുകളിൽ ഫീസ് വർധന അനുവദിക്കില്ലെന്ന് ശൈഖ് ഹംദാൻ ട്വിറ്ററിൽ വ്യക്തമാക്കി.മുൻകാലത്തെ ഫീസ് ഘടന വിദ്യാഭ്യാസ ആവശ്യകതയും ലഭ്യതയും സമീകരിച്ച് സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപകരുടെയും ഉടമകളുടെയും ശേഷി വർധിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നുവെന്ന് വൈജ്ഞാനിക-മാനവ വികസന അതോറിറ്റി (കെ.എച്ച്.ഡി.എ) ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ കറം വയക്തമാക്കി. കൂടുതൽ കരുത്തുറ്റതും അവലംബാർഹവുമായ സ്വകാര്യ വിദ്യാഭ്യാസ മേഖല സൃഷ്ടിക്കുന്നതിനാണ് പുതിയ ഫീസ് ഘടനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2017^18 അധ്യയന വർഷത്തിൽ 166 സ്വകാര്യ സ്കൂളുകളിൽ പരിശോധന നടത്തിയപ്പോൾ 14 എണ്ണം വിശിഷ്ടം, 27 എണ്ണം വളരെ നല്ലത്, 68 എണ്ണം നല്ലത്, 51 എണ്ണം തൃപ്തികരം, ആറെണ്ണം മോശം നിലവാരങ്ങളിലുള്ളതായി കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.